ത​ല​സ്ഥാ​ന​ത്ത് 54 പേർക്ക് കോ​വി​ഡ് : 42 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം
Tuesday, July 7, 2020 11:59 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 42 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ പൂ​ന്തു​റ​യി​ലെ 10 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഡോ​ക്ട​ർ, ഓ​ട്ടോ​ക്കാ​ര​ൻ, ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ർ തു​ട​ങ്ങി ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രി​ലേ​ക്കും ടെ​ക്നോ​പാ​ർ​ക്കി​ന്‍റെ അ​ങ്ക​ണ​ത്തി​ലേ​ക്കും രോ​ഗം ക​ട​ന്നെ​ത്തി.​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തോ​ടു ചേ​ർ​ന്ന സ്ഥ​ല​മാ​യ തി​രു​വ​ല്ല​യ്ക്ക​ടു​ത്ത അ​ന്പ​ല​ത്ത​റ​യി​ലെ കു​മ​രി​ച​ന്ത രോ​ഗ വ്യാ​പ​ന കേ​ന്ദ്ര​മാ​യി​മാ​റി​യ​ത്.

കു​മ​രി​ച​ന്ത​യു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന തീ​ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​മേ​ഖ​ല​യി​ലേ​ക്ക് കോ​വി​ഡ് വ്യാ​പി​ച്ച​ത് ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി.

പൊ​ഴി​യൂ​രി​ൽ തു​ട​ങ്ങി അ​ഞ്ചു​തെ​ങ്ങു വ​രെ നീ​ളു​ന്ന തീ​ര​പ്ര​ദേ​ശം തു​ട​ർ​ച്ച​യാ​യി ഒ​റ്റ ഗ്രാ​മ​മാ​യി കി​ട​ക്കു​ക​യാ​ണ്. അ​തി​നാ​ൽ രോ​ഗ​വ്യാ​പ​നം കൂ​ടു​മെ​ന്ന ആ​ശ​ങ്ക ആ​രോ​ഗ്യ​വ​കു​പ്പി​നു​ണ്ട്. ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ത്തേ​ക്ക് രോ​ഗം പ​ട​രു​ന്ന​ത് സ​മീ​പ​മേ​ഖ​ല​ക​ളേ​യും ആ​ശ​ങ്ക​യി​ലാ​ക്കും.

സെ​ക്ര​ട്ടേ​റി​യ​റ്റി​നു പി​ന്നാ​ലെ ക​ഴ​ക്കൂ​ട്ട​ത്തെ ടെ​ക്നോ​പാ​ർ​ക്കി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​ത് ന​ഗ​ര​ത്തി​ലെ ഐ​ടി ഹ​ബാ​യ ടെ​ക്്നോ പാ​ർ​ക്ക് കാ​ന്പ​സി​നെ​യും ആ​ശ​ങ്ക​യി​ലാ​ക്കി. ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ, ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ർ, ആ​ര്യ​നാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​രി​ലേ​ക്കും കോ​വി​ഡ് പ​ര​ന്നി​രി​ക്കു​ക​യാ​ണ്.

കു​മ​രി​ച​ന്ത​യി​ൽ മ​ത്സ്യ​വി​ൽ​പ്പ​ന​ക്കെ​ത്തി​യ വ​നി​ത​ക​ളി​ൽ നി​ന്നാ​ണ് അ​വ​രു​ടെ വീ​ട്ടി​ലെ കു​ട്ടി​ക​ളി​ലേ​ക്ക് രോ​ഗം പ​ക​ർ​ന്ന​ത്. ഇ​ത് പു​ന്തു​റ ക​ട​ലോ​ര ഗ്രാ​മ​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി. കു​മ​രി​ച​ന്ത​യി​ൽ നി​ന്ന് മീ​ൻ​വാ​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു ക​ച്ച​വ​ട​ത്തി​നു പോ​യ​വ​ർ​ക്കും രോ​ഗം പി​ടി​ച്ചു. ന​ഗ​ര​വാ​സി​ക​ൾ മ​ത്സ്യം വാ​ങ്ങാ​ൻ പോ​കു​ന്ന തി​ര​ക്കേ​റി​യ മ​ത്സ്യ​മാ​ർ​ക്ക​റ്റാ​ണ് കു​മ​രി​ച​ന്ത.

ച​ന്ത​യി​ൽ വ​ന്നു പോ​യ​വ​രി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ണ്ടാ​കും ഇ​ത് ന​ഗ​ര​വാ​സി​ക​ളേ​യും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. കു​മ​രി​ച​ന്ത​യി​ൽ നി​ന്ന് കിം​സ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തേ​ക്കും കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തേ​ക്കും രോ​ഗ വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

കു​മ​രി​ച​ന്ത അ​ട​ച്ച​തോ​ടെ വ​ലി​യ​തു​റ ച​ന്ത​യി​ലേ​ക്ക് മ​ത്സ്യ​വി​ല്പ​ന​ക്കാ​ർ ത​ള്ളി​ക്ക​യ​റി​യ​തോ​ടെ മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ടു​ക​യു​ണ്ടാ​യി. വ​ലി​യ​തു​റ മേ​ഖ​ല​യും കൂ​ടു​ത​ൽ സൂ​ക്ഷി​ക്കേ​ണ്ട മേ​ഖ​ല​യാ​യി മാ​റി.