സ്വ​പ്ന സു​രേ​ഷി​ന്‍റെ കു​ടും​ബ​വീ​ട്ടി​ലേ​യ്ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച് ന​ട​ത്തി
Wednesday, July 8, 2020 11:28 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്ന സു​രേ​ഷി​നെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​പ്ന​യു​ടെ വ​സ​തി​യി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തി.
മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ പെ​രു​വ​ഴി​യി​ലാ​യി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് ബാ​ല​രാ​മ​പു​ര​ത്തി​നു സ​മീ​പം രാ​മ​പു​രം ജം​ഗ്ഷ​നി​ലെ​സ്വ​പ്ന​യു​ടെ കു​ടും​ബ​വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.​സ്വ​പ്ന​യു​ടെ വീ​ടി​നു മു​ന്നി​ലേ​യ്ക്ക് വ​രാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് വ​ഴി​യി​ല്‍ ത​ട​ഞ്ഞ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന​തോ​ടെ കാ​ഞ്ഞി​രം​കു​ളം, പൂ​വാ​റി​ലേ​യ്ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​നോ അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ്ര​വ​ർ​ത്ത​കെ ഡി​വൈ​എ​സ്എ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.