അ​ഞ്ചു ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ 24 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, July 8, 2020 11:28 PM IST
പാ​റ​ശാ​ല: പാ​റ​ശാ​ല​യി​ൽ ആ​ശ​ങ്ക ഉ​ള​വാ​ക്കി കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​സി​ജി ടെ​ക്നീ​ഷ്യ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ഞ്ചു ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ 24 ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നെ കാ​ര്യ​മാ​യി ബാ​ധി​ച്ചു.
നെ​ടു​വാ​ൻ​വി​ള, പാ​പ്പ​നം​തോ​ട്ട​ത്തെ 55 കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​സി​ജി ടെ​ക്നീ​ഷ്യ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വീ​ണ്ടും അ​ണു​വി​മു​ക്ത​മാ​ക്കി പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു​വെ​ങ്കി​ലും രോ​ഗി​ക​ൾ കു​റ​വാ​യി​രു​ന്നു. മാ​ത്ര​മ​ല്ല 24 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി​യ​തോ​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി.
ര​ണ്ടു ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മേ ഇ​ന്ന​ലെ ഒ​പി​യി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. പ​ക്ഷെ രോ​ഗി​ക​ൾ എ​ത്താ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നു​ള്ളി പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​വ​ർ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.
നെ​ടു​വാ​ൻ​വി​ള, പാ​റ​ശാ​ല ടൗ​ണ്‍ വാ​ർ​ഡു​ക​ളെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും ഇ​ട​റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ഴി​ക​ൾ അ​ട​യ്ക്കാ​ത്ത​തി​നാ​ൽ സാ​ധാ​ര​ണ പോ​ലെ ജ​നം പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ൽ ക​ട​ക​ളും ഓ​ഫീ​സു​ക​ളും അ​ട​ഞ്ഞു കി​ട​ന്നു. വ​ന്യ​ക്കോ​ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച യു​വ​തി​യും അ​മ്മാ​വ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഒ​രു വീ​ട്ടി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി.​ക​ളി​യി​ക്കാ​വി​ള​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ലെ നാ​ലു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ത​മി​ഴ്നാ​ട് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ഉൗ​ര​ന്പി​നു സ​മീ​പ​ത്തെ സി​ലു​വ​പു​രു​ത്ത്, മ​ത്സ്യ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഒ​രു​വീ​ട്ടി​ലെ മൂ​ന്നു പേ​ർ​ക്കും നീ​രോ​ടി​യി​ലെ ഒ​രാ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നി​ദ്ര​വി​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹം തൂ​രി​ലെ റോ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​യാ​ളാ​ണ്.
കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വാ​ർ​ഡു​ക​ൾ ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ക്കി 14 പു​തി​യ ഉ​ച്ച​ക്ക​ട, 15 പു​തു​ശേ​രി, 16 കാ​ക്ക​വി​ള എ​ന്നീ​വാ​ർ​ഡു​ക​ളെ​യാ​ണ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​ത്.