സ​ർ​ക്കാ​ർ രാ​ജി​വ​ച്ച് ജ​ന​വി​ധി തേ​ട​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Thursday, July 9, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ശി​വ​ശ​ങ്ക​റി​നെ ഭ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം മ​ല​യി​ൻ​കീ​ഴി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
അ​ന്താ​രാ​ഷ്ട്ര ക​ള്ള​ക്ക​ട​ത്ത് ഏ​ജ​ൻ​സി​ക​ളെ സ​ഹാ​യി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ വാ​നോ​ളം പു​ക​ഴ്ത്തു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് ആ ​സ്ഥാ​ന​ത്ത് ഇ​രി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​രും രാ​ജി​വ​ച്ച് ജ​ന​വി​ധി തേ​ട​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.​സ​ർ​വീ​സ് റൂ​ൾ അ​നു​സ​രി​ച്ച് ഒ​രു ഐ.​എ.​എ​സ്. ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​വ​ർ​ത്തി​ക്ക​ണ്ട രീ​തി​യി​ലാ​ണോ ശി​വ​ശ​ങ്ക​ർ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ഡ​ൽ​ഹി പോ​ലീ​സ് ആ​ക്ട് അ​നു​സ​രി​ച്ച് ഒ​രു എ​ഫ്ഐ​ആ​ർ​എ​ടു​ത്ത് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്. അ​താ​ണ് സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ത​ന്‍റെ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​കൊ​ണ്ടാ​ണ് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ പോ​യ​ത്.
ഇ​ക്കാ​ര്യ​ത്തി​ൽ സ്പീ​ക്ക​ർ​ക്ക് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ള്ളി​ച്ച ഗ​വ​ൺ​മെ​ന്‍റാ​ണി​തെ​ന്നും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ന് ​യു​ഡി​എ​ഫി​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ ​യോ​ഗ​ത്തി​ൽ വ​ച്ച് ഭാ​വി പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.