വിഴിഞ്ഞത്ത് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യ നാ​ല്പ​തു പേ​രി​ൽ നാ​ല് പേ​ർ​ക്ക് കോ​വി​ഡ്
Thursday, July 9, 2020 11:45 PM IST
വി​ഴി​ഞ്ഞം: തീ​ര​ദേ​ശ​ത്ത് കൊ​റോ​ണ​പി​ടി​മു​റു​ക്കു​ന്ന​താ​യി വി​ല​യി​രു​ത്ത​ൽ. വി​ഴി​ഞ്ഞ​ത്ത് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യ നാ​ല്പ​തു പേ​രി​ൽ നാ​ല് പേ​ർ​ക്ക് പോ​സി​റ്റീ​വ്.
ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​വി​ഴി​ഞ്ഞം ഒ​സാ​വി​ള സ്വ​ദേ​ശി​നി​യാ​യ നാ​ല്പ​ത്തി ര​ണ്ടു​കാ​രി, നാ​ല്പ​ത്തി ഒ​ന്നു​കാ​ര​ൻ, നാ​ല്പ​ത്തി​ര​ണ്ട് കാ​രി, കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യും മു​ക്കോ​ല മ​ണ​ലി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സ​ക്കാ​ര​നു​മാ​യ (43) കാ​ര​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​സ്ത്രി​ക​ളി​ൽ ഒ​രാ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗം സ്ഥി​രി​ക​രി​ച്ച പൂ​ന്തു​റ കു​മ​രി ച​ന്ത​യി​ൽ നി​ന്ന് മീ​ൻ വാ​ങ്ങി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ളും മ​റ്റൊ​രാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ലാ​റ്റു​ക​ളി​ൽ ജോ​ലി​ക്കു പോ​കു​ന്ന​യാ​ളും. ഒ​സാ​വി​ള​യി​ലെ 41 കാ​ര​ൻ പൂ​ന്തു​റ​യി​ൽ നി​ന്ന് വി​വാ​ഹം ക​ഴി​ച്ച ശേ​ഷം അ​വി​ടെ​യാ​യി​രു​ന്നു താ​മ​സം.​വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ ബ​ന്ധ​ന​സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ മീ​ൻ പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വി​ടെ​യെ​ത്തി. തു​റ​മു​ഖ​ത്ത് ലേ​ല​ക്കാ​ശ് പി​രി​വ് കാ​ര​നാ​ണ് മ​ണ​ലി സ്വ​ദേ​ശി .ഇ​യാ​ൾ ഇ​ന്ന​ലെ​യും തു​റ​മു​ഖ​ത്ത് എ​ത്തി​യി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​
വി​ഴി​ഞ്ഞം, കോ​ട്ട​പ്പു​റം, കോ​വ​ളം മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി ആ​ൾ​ക്കാ​ർ​ക്ക് പൂ​ന്തു​റ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന അ​ധി​കൃ​ത​ർ​ക്ക് നേ​ര​ത്തെ അ​റി​വ് ല​ഭി​ച്ചി​രു​ന്നു.​കൂ​ടാ​തെ രോ​ഗ​വ്യാ​പ​ന മേ​ഖ​ല​യി​ൽ നി​ന്ന് നി​ര​വ​ധി പേ​ർ മീ​ൻ പി​ടി​ത്ത​ത്തി​നും തു​റ​മു​ഖ​ത്ത് വ​ന്നു പോ​യി​രു​ന്നു.​ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ന്ന​ലെ രോ​ഗ വ്യാ​പ​ന​മു​ള്ള സ്ഥ​ല​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തി​യ നാ​ല്പ​ത് പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.​ര​ണ്ട് പേ​ർ രോ​ഗ​ല​ക്ഷ​ണം കാ​ണി​ക്കാ​ത്ത​വ​രാ​ണെ​ന്ന​തും ഗൗ​ര​വ​മാ​യി അ​ധി​കൃ​ത​ർ കാ​ണു​ന്നു​ണ്ട്.​
പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രും ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ അ​ട​ച്ചു പൂ​ട്ടി പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ അ​ധി​കൃ​ത​ർ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മു​ന്ന​റി​യി​പ്പും ന​ൽ​കി. മ​ത്സ്യ ബ​ന്ധ​നം നി​രോ​ധി​ച്ച തു​റ​മു​ഖ​ത്ത് നി​ന്ന് തൊ​ഴി​ലാ​ളി​ക​ളോ​ട് ഒ​ഴി​ഞ്ഞു പോ​കാ​നു​ള്ള നി​ർ​ദ്ദേ​ശ​വും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കി.​നി​യ​മം ലം​ഘി​ച്ച് ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ തീ​ര​ദേ​ശ പോ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി. രോ​ഗ സം​ശ​യ​മു​ള്ള​വ​രെ പാ​ർ​പ്പി​ക്കാ​ൻ കോ​ട്ട​പ്പു​റം സ്കൂ​ളി​ൽ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ആ​കെ പ​തി​നെ​ട്ട് ബാ​ത്ത് റൂ​മു​ക​ൾ മാ​ത്ര​മു​ള്ള സ്കൂ​ളി​ൽ കൂ​ടു​ത​ൽ പേ​രെ പാ​ർ​പ്പി​ക്കു​ന്ന​ത് അ​പ​ക​ടം ക്ഷെ​ണി​ച്ച് വ​രു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ ക​രു​തു​ന്നു.