യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തി
Thursday, July 9, 2020 11:46 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ സ​ഭ​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ആ​റാം​പ​ള്ളി വി​ജ​യ​രാ​ജി​നെ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ന് മു​ന്നി​ല്‍ വ​ച്ച് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം പ​ത്മ​കു​മാ​ര്‍ വാ​ഹ​നം ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ജാ​തി പേ​ര് പ​റ​ഞ്ഞ് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തി.
സം​ഭ​വം ന​ട​ന്നി​ട്ട് ഒ​രാ​ഴ്ച​യാ​യി​ട്ടും കേ​സോ ന​ട​പ​ടി​ക​ളോ സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ണ് ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. ക​ച്ചേ​രി ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മാ‍​ര്‍​ച്ച് സ​ത്രം മു​ക്കി​ല്‍ വ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് കെ​ട്ടി ത​ട​ഞ്ഞു. സ​മ​ര​ക്കാ​ര്‍ പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളു​മാ​യി, റോ​ഡി​ല്‍ കു​ത്തി​യി​രു​ന്നു. ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മാ​ര്‍​ച്ച് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​നാ​ട് ജ​യ​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​അ​രു​ണ്‍​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വി​ജ​യ​രാ​ജ്, അ​ക്ബ​ര്‍​ഷാ, ഷീ​ബാ ബീ​വി, മെ​മ്പ​ര്‍​മാ​രാ​യ പു​ത്ത​ന്‍​പാ​ലം ഷ​ഹീ​ദ്, മൂ​ഴി സു​നി​ല്‍, സി​ന്ധു, പ്ര​ഭ, വാ​മ​ന​പു​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മു​ജീ​ബ്, കെ.​ജെ. ബി​നു, ടി.​അ​ര്‍​ജു​ന​ന്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.