നേ​മം ന​ഗ​രാ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്തം
Saturday, July 11, 2020 12:29 AM IST
നേ​മം: ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നേ​മം ന​ഗ​രാ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.​പ്രാ​വ​ച്ച​മ്പ​ല​ത്ത് പോ​ലീ​സ് ബാ​രി​ക്കേ​ഡ് തീ​ർ​ത്ത് പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കി.
അ​ശ പ​ത്രി, മ​ര​ണം തു​ട​ങ്ങി​യ ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന​വ​രെ മാ​ത്ര​മേ ഇ​തു​വ​ഴി ക​ട​ത്തി​വി​ടു​ന്നു​ള്ളു. അ​ല്ലാ​ത്ത​വ​രെ പോ​ലീ​സ് നി​ർ​ബ​ന്ധ​മാ​യി തി​രി​കെ പ​റ​ഞ്ഞ​യ​ക്കു​ക​യാ​ണ്. മ​ല​യി​ൻ​കീ​ഴ് റൂ​ട്ടി​ലെ പാ ​മാം​കോ​ട് റോ​ഡ് പൂ​ർ​ണ​മാ​യി അ​ട​ച്ചു. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ 11 വ​രെ മാ​ത്ര​മാ​ണ് തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്.
അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​രെ പോ​ലീ​സ് താ​ക്കീ​ത് ചെ​യ്ത് വി​ടു​ന്നു​ണ്ട്. നി​യ​മം ലം​ഘി​ച്ച് ഇ​തി​നോ​ട​കം 50 തി​ല​ധി​കം കേ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നേ​മം പോ​ലീ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്.