‘കാ​ർ​ബ​ൺ ഡോ​ക്‌​ട​റി​ലേ​ക്ക് ’ യു​വ​മോ​ർ​ച്ച ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Saturday, July 11, 2020 12:29 AM IST
നെ​ടു​മ​ങ്ങാ​ട്: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യം ന​ൽ​കു​ന്ന​ത് സി​പി​എം ആ​ണെ​ന്ന് യു​വ​മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ജെ.​ആ​ർ. അ​നു​രാ​ജ് പ​റ​ഞ്ഞു. കേ​സി​ലെ പ്ര​തി​യാ​യ സ​ന്ദീ​പ് നാ​യ​രു​ടെ നെ​ടു​മ​ങ്ങാ​ട്ടു​ള്ള കാ​ർ​ബ​ൺ ഡോ​ക്ട​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് യു​വ​മോ​ർ​ച്ച ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​ര​നെ ത​ത്‌​സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യ​തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ​ത​ന്നെ സ​മ്മ​തി​ക്കു​ക​യാ​ണെ​ന്ന് ആ​ദ്ദേ​ഹം ആ​രോ​പി​ച്ചു.​രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചെ​യ്ത സ​ന്ദീ​പ്നാ​യ​രു​ടെ ബി​നാ​മി സ്ഥാ​പ​ന​ത്തി​ന് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​കു​ക​യ​ല്ല ഇ​ടി​ച്ചു​നി​ര​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് സ​ന്ദീ​പ് നാ​യ​രു​ടെ സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി.​യു​വ​മോ​ർ​ച്ച നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ഉ​ണ്ണി​ക്ക​ണ്ണ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം യ​ദു​കൃ​ഷ്ണ​ൻ, സി​ജു​മോ​ൻ,ശ്യാം ​കൃ​ഷ്ണ​ൻ, ടി.​ആ​ർ.​ജീ​വ​ൻ , അ​ര​വി​ന്ദ്, പ​വി​ശ​ങ്ക​ർ , അ​നി​ത്ത്, എം. ​വി​നീ​ഷ്, പ്ര​സാ​ദ് കോ​ട്ട​പ്പു​റം, എം. ​മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.