എ​സ്ഐ​ക്ക് കോ​വി​ഡ് : പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, July 11, 2020 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ അ​തി​വ്യാ​പ​ന മേ​ഖ​ല​യാ​യ പൂ​ന്തു​റ​യി​ൽ ജൂ​ണി​യ​ർ എ​സ്ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ഇ​ദ്ദേ​ഹ​വു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യ​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച എ​സ്ഐ​യു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത ശേ​ഷ​വും ഇ​ദ്ദേ​ഹ​ത്തോ​ട് ഡ്യൂ​ട്ടി ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ച​താ​യാ​ണ് ആ​ക്ഷേ​പം.
ഇ​തു മൂ​ലം കൂ​ടു​ത​ൽ പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട ായെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.