പൂ​ന്തു​റ​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​ൻ യു​ഡി​എ​ഫ് ശ്ര​മം: മു​ഖ്യ​മ​ന്ത്രി
Saturday, July 11, 2020 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ന്തു​റ മേ​ഖ​ല​യി​ൽ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​ൻ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ രം​ഗ​ത്തി​റ​ങ്ങി​യെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ന​ലെ പൂ​ന്തു​റ​യി​ൽ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​തു ചൂ​ണ്ട ിക്കാ​ട്ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി യു​ഡി​എ​ഫി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്.
ഈ ​മേ​ഖ​ല​യി​ലെ രോ​ഗ​സാ​ധ്യ​ത​യു​ള്ള ജ​ന​ങ്ങ​ളെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കു​ന്ന​തി​നെ​തി​രെ ഒ​രു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വാ​ട്സാ​പ്പി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി. ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് വെ​റു​തെ​യാ​ണെ​ന്നും ജ​ല​ദോ​ഷ​മു​ണ്ടെ ങ്കി​ൽ പോ​ലും പോ​സി​റ്റീ​വാ​കു​മെ​ന്നും അ​ങ്ങ​നെ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ പോ​യാ​ൽ കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്നും പ്ര​ച​രി​പ്പി​ക്കു​ന്നു. ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത് രോ​ഗ​ഭീ​തി പ​ര​ത്താ​നാ​ണെ​ന്നും പൂ​ന്തു​റ​ക്കാ​രോ​ടു​ള്ള പ്ര​ത്യേ​ക വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണെ​ന്നു പോ​ലും പ്ര​ചാ​ര​ണ​മു​ണ്ടാ​യി. തെ​രു​വി​ലി​റ​ങ്ങി​യാ​ൽ ഓ​രോ​രു​ത്ത​ർ​ക്കും സ​ർ​ക്കാ​ർ സ​ഹാ​യം കി​ട്ടും എ​ന്ന ദു​ർ​ബോ​ധ​ന​പ്പെ​ടു​ത്ത​ലും ന​ട​ന്നു.
വ്യാ​ജ​വാ​ർ​ത്ത​ക​ളും വി​വ​ര​ങ്ങ​ളും അ​ഭ്യൂ​ഹ​ങ്ങ​ളും മ​റ്റും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ ​പ്ര​ദേ​ശ​ത്തെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തി​ന് ത​ട​സം വ​രു​ത്തു​ന്ന രീ​തി​യി​ൽ ഉ​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ള​യി​ലേ നു​ള്ളാ​ൻ പൊ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട ്. ബോ​ധ​പൂ​ർ​വം നേ​തൃ​ത്വം വ​ഹി​ച്ച​വ​രെ നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ട ുവ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ അ​വ​സ്ഥ അ​ത്യ​ന്തം ഗു​രു​ത​ര​മാ​യി മാ​റി​യ ഘ​ട്ട​ത്തി​ലാ​ണ് അ​പ​ക​ട​ക​ര​മാ​യ ചി​ല പ്ര​വ​ണ​ത​ക​ൾ ഉ​ണ്ട ാകു​ന്ന​ത്. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തെ​യാ​കെ അ​ത്യാ​പ​ത്തി​ലേ​ക്കു ത​ള്ളി​വീ​ഴ്ത്തു​ന്ന​തി​നും ചി​ല ശ​ക്തി​ക​ൾ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ക​യാ​ണ്.തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കേ​ണ്ട ിവ​ന്ന​തും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി​യ​തും രോ​ഗ​വ്യാ​പ​നം പ​രി​ധി​വി​ടു​ന്ന ഘ​ട്ട​ത്തി​ലാ​ണ്. ഇ​ന്ന​ലെ മാ​ത്രം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​കെ പോ​സി​റ്റീ​വാ​യ 129 പേ​രി​ൽ 105 പേ​ർ​ക്ക് സ​ന്പ​ർ​ക്കം​മൂ​ല​മാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ട ായ​ത്. ഈ ​കേ​സു​ക​ൾ വെ​ച്ച് പ​ഠ​നം ന​ട​ത്തി​യ​പ്പോ​ൾ ജി​ല്ല​യി​ൽ അ​ഞ്ചു ക്ല​സ്റ്റ​റു​ക​ളാ​ണ് ക​ണ്ടെ ത്തി​യ​ത്. ഈ ​ക്ല​സ്റ്റ​റു​ക​ൾ എ​ല്ലാം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. മാ​ണി​ക്യ​വി​ളാ​കം, പൂ​ന്തു​റ, പു​ത്ത​ൻ​പ​ള്ളി കു​മ​രി​ച​ന്ത എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ്ര​ധാ​ന ക്ല​സ്റ്റ​ർ. മൂ​ന്നു വാ​ർ​ഡു​ക​ളി​ലാ​യി 1192 ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ 243 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണു ക​ണ്ടെ ത്തി​യ​ത്.
ഒ​രു പ്ര​ത്യേ​ക പ്ര​ദേ​ശ​ത്ത് അ​ന്പ​തി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ ഉ​ണ്ട ാകു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലാ​ർ​ജ് ക​മ്യൂ​ണി​റ്റി ക്ള​സ്റ്റ​റു​ക​ൾ ഉ​ണ്ട ായ​താ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ഉ​ണ്ട ായി​ട്ടു​ള്ള​ത് ര​ണ്ട ു ലാ​ർ​ജ് ക​മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ളാ​ണ്. ആ​ദ്യ​ത്തേ​ത് പൊ​ന്നാ​നി​യി​ലും ര​ണ്ട ാമ​ത്തേ​ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഈ ​മൂ​ന്നു വാ​ർ​ഡു​ക​ളി​ലും. ഈ ​ര​ണ്ട ിട​ങ്ങ​ളി​ലും ശാ​സ്ത്രീ​യ​മാ​യ ക്ള​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് സ്ട്രാ​റ്റ​ജി ന​ട​പ്പി​ലാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ഇ​തു​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ശ്ന​ബാ​ധി​ത​മാ​യ മൂ​ന്നു വാ​ർ​ഡി​ക​ളി​ൽ നി​ന്നു മാ​ത്രം 1192 ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട ്. അ​തി​ൽ 243 പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു.പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തെ​റ്റാ​യ സ​ങ്കു​ചി​ത പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്താ​മെ​ന്നു വ​ന്നാ​ൽ നാ​ളെ ഒ​രി​ട​ത്തും ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ണ്ട ാവു​ക. നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ചി​ല​ർ മ​റ്റു മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് വി​ഷ​പ്ര​യോ​ഗം. രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ന​ല്ല രീ​തി​യി​ൽ സ​ഹ​ക​രി​ക്കു​ന്ന ജ​ന​ത​യാ​ണ് അ​വി​ടെ​യു​ള്ള​ത് അ​വ​രെ ഇ​ത്ത​രം ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ വി​ഷ​മി​പ്പി​ക്ക​രു​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.