പു​ല്ലു​വി​ള,പ​ള്ളം മേ​ഖ​ല​യി​ൽ നാ​ളെ മു​ത​ൽ റാ​പ്പി​ഡ് ടെ​സ്റ്റ്
Sunday, July 12, 2020 12:09 AM IST
വി​ഴി​ഞ്ഞം: തീ​ര​ദേ​ശ​ത്തു​കാ​രു​ടെ ച​ങ്കി​ടി​പ്പ് വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. പു​ല്ലു​വി​ള,പ​ള്ളം മേ​ഖ​ല​യി​ൽ നാ​ളെ മു​ത​ൽ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​വി​ഴി​ഞ്ഞം, പു​ല്ലു​വി​ള ,പ​ള്ളം​തീ​ര​ദേ​ശ​ത്ത് ര​ണ്ട​ര വ​യ​സാ​യ കു​ട്ടി ഉ​ൾ​പ്പെ​ടെ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ മു​പ്പ​ത്തിഒ​ന്ന് പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി .പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രും രം​ഗ​ത്തെ​ത്ത​ത്തി.

​ഉ​ന്ന​താ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി .വി​ഴി​ഞ്ഞ​ത്ത് വെ​ള്ളി​യാ​ഴ്ച അ​ന്പ​ത് പേ​രി​ൽ മാ​ത്രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വീ​ട്ടി​ലെ നാ​ല് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നൊ​ന്ന് പേ​ർ​ക്ക് രോ​ഗം സ്ഥി​രി​ക​രി​ച്ചു.​വ്യാ​ഴാ​ഴ്ച നാ​ൽ​പ​ത് പേ​രി​ൽ പോ​സി​റ്റി​വാ​യ നാ​ല് പേ​രി​ൽ മ​ണ​ലി സ്വ​ദേ​ശി​യു​ടെ ഏ​ഴ്, എ​ട്ട്, പ​ന്ത്ര​ണ്ട്, പ​തി​നാ​ല് വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്കും ഭാ​ര്യ​ക്കും സു​ഖ​വി​വ​ര അ​ന്വേ​ഷി​ച്ചെ​ത്തി​യ 45 കാ​രി​യാ​യ ബ​ന്ധു​വി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തു കൂ​ടാ​തെ വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ 65 കാ​ര​നും, തു​ല​വി​ള സ്വ​ദേ​ശി​യാ​യ പ​തി​നൊ​ന്നു​കാ​ര​നും,56 കാ​ര​നും, ക​ട​യ്കു​ളം സ്വ​ദേ​ശി​യാ​യ 72 കാ​ര​നും, കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ 43 കാ​രി​ക്കു​മാ​ണ് വി​ഴി​ഞ്ഞ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​ൻ​പ​ത് പേ​രി​ൽ ഏ​ഴ് പേ​ർ​ക്ക് രോ​ഗം സ്ഥി​രി​ക​രി​ച്ചു.​കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ പ​ന്ത്ര​ണ്ട്, പ​തി​മൂ​ന്ന്, പ​ത്ത് വ​യ​സു​ള്ള കു​ട്ടി​ക​ളും 44,37,44 വ​യ​സു​ള്ള സ്ത്രീ​ക​ൾ​ക്കും, 79 വ​യ​സു​ള്ള ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​മു​ള​വ​യോ​ധി​ക​നും പോ​സി​റ്റീ​വാ​യി, കൂ​ടാ​തെ ദു​ബാ​യി​ൽ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നും കോ​വി​ഡ് ക​ണ്ടെ​ത്തി.​ആ​കെ പ​രി​ശോ​ധി​ച്ച 140പേ​രി​ൽ 22 പേ​ർ​ക്കും വി​ഴി​ഞ്ഞ​ത്ത് രോ​ഗം പോ​സി​റ്റീ​വാ​യ​ത് ഗൗ​ര​വ​മാ​യാ​ണ് അ​ധി​കൃ​ത​ർ കാ​ണു​ന്ന​ത്.

​ഏ​റെ ജ​ന​ത്തി​ര​ക്കു​ള്ള മേ​ഖ​ല​യി​ൽ രോ​ഗം പെ​ട്ടെ​ന്ന് പ​ട​ർ​ന്ന് പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​ത് ബ​ന്ധ​പ്പെ​ട്ട​വ​രെ​യാ​കെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. കോ​ർ​പ്പ​റേ​ഷ​ൻ മേ​ഖ​ല ആ​യ​തി​നാ​ൽ നി​ല​വി​ൽ ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​ണി​വി​ടം.

എ​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നും വി​ല​യി​രു​ത്തു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്ക​ലും ആ​രം​ഭി​ച്ചു.​പു​ല്ലു​വി​ള​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ ര​ണ്ട​ര​യും നാ​ലും, ഒ​ന്പ​തും വ​യ​സു​ള്ള മ​ക്ക​ൾ​ക്കും മാ​താ​വാ​യ 65 കാ​രി​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

എ​ന്നാ​ൽ ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യ​ത് മാ​ത്ര​മാ​ണ് കു​ടും​ബ​ത്തി​ന് നേ​രി​യ ആ​ശ്വാ​സം പ​ക​ർ​ന്ന​ത്.​വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് വ​ന്നി​രു​ന്ന​യാ​ളാ​ണ് പു​ല്ലു​വി​ള സ്വ​ദേ​ശി .ഇ​വി​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള പ​തി​നാ​ല് പേ​രു​ടെ ഫ​ലം മാ​ത്ര​മാ​ണ് എ​ത്തി​യ​ത്.​ഇ​നി​യും നി​ര​വ​ധി പേ​രു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. പ​ള്ള​ത്ത് ക്വാ​റ​ന്‍റൈ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ശേ​ഷം കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച യു​വാ​വി​ന്‍റെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ നാ​ല് പേ​ർ​ക്ക് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്കും പ​തി​നൊ​ന്നും പ​തി​മൂ​ന്നും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​മാ​ണ് രോ​ഗം .ക്വാ​റ​ന്‍റൈ​നി​ൽ ഇ​ല്ലാ​യി​രു​ന്ന ഇ​വ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക വ​ള​രെ വ​ലു​താ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. .ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ഓ​ട്ടോ​യി​ൽ പൂ​വെ​ത്തി​ച്ച് ന​ൽ​കു​ന്ന പാ​റ​വി​ള സ്വ​ദേ​ശി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് കോ​വ​ളം പോ​ലീ​സി​നും വി​ന​യാ​യി. ഇ​യാ​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​ത്തി​ലാ​യ75​ൽ​പ്പ​രം പേ​രു​ടെ പ​ട്ടി​ക ഇ​ന്ന​ലെ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ ത​യാ​റാ​ക്കി.