ഇ​ള​വു​ക​ളോ​ടു​കൂ​ടി ലോ​ക്ക് ഡൗ​ണ്‍ തു​ട​രും
Monday, July 13, 2020 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നു കീ​ഴി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ആ​റ് മു​ത​ൽ ഒ​രാ​ഴ്ച​കൂ​ടി ക​ർ​ശ​ന ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക​ൾ, മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ, ല​ബോ​റ​ട്ട​റി​ക​ൾ തു​ട​ങ്ങി​യ ആ​രോ​ഗ്യ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാം. മ​രു​ന്ന്, ജ​ന​കീ​യ ഹോ​ട്ട​ലി​ൽ നി​ന്നു​ള്ള ഭ​ക്ഷ​ണം എ​ന്നി​വ ഒ​ഴി​കെ മ​റ്റൊ​ന്നി​നും ഡോ​ർ ഡെ​ലി​വ​റി അ​നു​വ​ദി​ക്കി​ല്ല.
പ്ര​ദേ​ശ​ത്ത് മു​ൻ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള എ​ല്ലാ പൊ​തു പ​രീ​ക്ഷ​ക​ളും ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ന​ട​ത്താ​ൻ പാ​ടി​ല്ല. പാ​ൽ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, എ​ന്നി​വ​യ്ക്ക് രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യും വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ആ​റ് വ​രെ​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം. ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ സ്റ്റോ​ക്ക് സ്വീ​ക​രി​ക്കു​ന്ന​തി​ന് മാ​ത്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാം. രാ​ത്രി ഒ​ന്പ​തു മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു വ​രെ നൈ​റ്റ് ക​ർ​ഫ്യു ആ​യി​രി​ക്കും. ക​ർ​ശ​ന​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട ് ടാ​ക്സി​ക​ൾ, ഓ​ട്ടോ റി​ക്ഷ​ക​ൾ എ​ന്നി​വ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്താം.
ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യ പൂ​ന്തു​റ, പു​ത്ത​ൻ​പ​ള്ളി, മാ​ണി​ക്യ​വി​ളാ​കം വാ​ർ​ഡു​ക​ൾ​ക്ക് പു​തി​യ ഇ​ള​വു​ക​ൾ ബാ​ധ​ക​മാ​യി​രി​ക്കി​ല്ല. ഇ​വി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രും. വ​ലി​യ​തു​റ, വ​ള്ള​ക്ക​ട​വ്, മു​ട്ട​ത്ത​റ, ബാ​മാ​പ​ള്ളി, ബീ​മാ​പ​ള്ളി ഈ​സ്റ്റ് എ​ന്നീ വാ​ർ​ഡു​ക​ളാ​ണ് നി​ല​വി​ൽ ബ​ഫ​ർ സോ​ണു​ക​ൾ. ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പാ​ൽ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, ബേ​ക്ക​റി എ​ന്നി​വ​യ്ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ പ്ര​വ​ർ​ത്തി​ക്കാം. ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. മൊ​ബൈ​ൽ എ​ടി​എം സൗ​ക​ര്യം രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ല​ഭ്യ​മാ​ക്കും. പാ​ൽ, പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ല​ഭ്യ​ത മി​ൽ​മ ഉ​റ​പ്പാ​ക്കും. മെ​ഡി​ക്ക​ൽ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ അ​നാ​വ​ശ്യ​മാ​യി ആ​രും വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ്, ആ​രോ​ഗ്യം, ആ​ഭ്യ​ന്ത​രം, ദു​ര​ന്ത​നി​വാ​ര​ണം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, നോ​ർ​ക്ക എ​ന്നീ വ​കു​പ്പു​ക​ൾ പ​ര​മാ​വ​ധി 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ നി​ശ്ച​യി​ച്ച് ജോ​ലി ക്ര​മീ​ക​രി​ക്ക​ണം. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മ​റ്റു വ​കു​പ്പു​ക​ളി​ൽ അ​നി​വാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ മാ​ത്രം ആ​വ​ശ്യ​മു​ള്ള ജീ​വ​ന​ക്കാ​ർ(​പ​ര​മാ​വ​ധി 30 ശ​ത​മാ​നം) ഹാ​ജ​രാ​കാ​ൻ ബ​ന്ധ​പ്പെ​ട്ട സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താം. സ​മ​യ​ബ​ന്ധി​ത​മാ​യ ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കേ​ണ്ട തി​നാ​ൽ ഗ​വ. പ്ര​സ്‌​സു​ക​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാം.
കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ലെ പ്ര​തി​രോ​ധം, എ​യ​ർ​പോ​ർ​ട്ട്, റെ​യി​ൽ​വേ, പോ​സ്റ്റ് ഓ​ഫീ​സ് അ​ട​ക്ക​മു​ള്ള പൊ​തു​ജ​ന സേ​വ​ന സം​വി​ധാ​ന​ങ്ങ​ൾ, അ​വ​ശ്യ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യ്ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ണ്ട്. കേ​ര​ള സ​ർ​ക്കാ​രി​നു കീ​ഴി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം, ദു​ര​ന്ത​നി​വാ​ര​ണം, ആ​ർ​ഡി​ഒ ഓ​ഫീ​സ്, താ​ലൂ​ക്ക്,വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ, പോ​ലീ​സ്, ഹോം ​ഗാ​ർ​ഡ്, ഫ​യ​ർ​ഫോ​ഴ്സ്, ജ​യി​ൽ വ​കു​പ്പ്, ട്രെ​ഷ​റി, ജ​ല, വൈ​ദ്യു​തി വ​കു​പ്പു​ക​ൾ, ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ(​അ​വ​ശ്യ ജീ​വ​ന​ക്കാ​രെ മാ​ത്രം ഉ​ൾ​ക്കൊ​ള്ളി​ക്ക​ണം) എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കും.
ഹൈ​വേ, പാ​ലം, റോ​ഡ് തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് അ​നു​വ​ദി​ക്കും. കൃ​ഷി, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ, ഡ​യ​റി, പൗ​ൾ​ട്ട​റി, വെ​റ്റി​ന​റി, അ​നി​മ​ൽ ഹ​സ്ബ​ന്‍റ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യു​ണ്ട്. ടെ​ക്ക്നോ​പാ​ർ​ക്കി​ലെ ഐ​ടി​വി​ഭാ​ഗ​ത്തി​ന് അ​വ​ശ്യ ജീ​വ​ന​ക്കാ​രെ മാ​ത്രം ഉ​ൾ​ക്കൊ​ള്ളി​ച്ച് പ്ര​വ​ർ​ത്തി​ക്കാം. മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ, ഡാ​റ്റ​സെ​ന്‍റ​ർ, ടെ​ലി​കോം ഓ​പ്പ​റേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ അ​വ​ശ്യ ജീ​വ​ന​ക്കാ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്ക​ണം. ബാ​ങ്കു​ക​ൾ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ മാ​ത്രം ഉ​ൾ​ക്കൊ​ള്ളി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം. മ​റ്റ് പൊ​തു,സ്വ​കാ​ര്യ ഓ​ഫീ​സു​ക​ൾ വ​ർ​ക്ക് ഫ്രം ​ഹോം ന​യം സ്വീ​ക​രി​ക്ക​ണം.

ജി​ല്ലാ​ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യ പൂ​ന്തു​റ, ബീ​മാ​പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
പൂ​ന്തു​റ​യി​ലെ കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ സെ​ന്‍റ​ർ, ബീ​മാ​പ​ള്ളി വി.​എം. ആ​ശു​പ​ത്രി, പൂ​ന്തു​റ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ ക​ള​ക്ട​ർ വി​ല​യി​രു​ത്തി. പ്ര​ദേ​ശ​വാ​സി​ക​ൾ അ​മി​ത​മാ​യി ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ലെ​ന്നും നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ‌