കാ​ട്ടാ​ക്ക​ട, പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ
Tuesday, July 14, 2020 11:35 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ കാ​ട്ടാ​ക്ക​ട, പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ഫ​ല​ങ്ങ​ൾ പു​റ​ത്തു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തു ത​ഹ​സി​ൽ​ദാ​ർ എ​ൻ. ശ്രീ​കു​മാ​ര​ൻ, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടാ​ക്ക​ട മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ഴ​ക്കാ​ട് വാ​ർ​ഡി​ലെ വ​ള്ളി​പ്പാ​റ സ്വ​ദേ​ശി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​യാ​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 63 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ 12 പേ​ര് പോ​സി​റ്റീ​വ് ആ​കു​ക​യും ഇ​വ​രി​ൽ പ​ത്തു പേ​രെ വ​ർ​ക്ക​ല ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്നു ഇ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട നൂ​റോ​ളം പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ഴ​ക്കാ​ട് കോ​വി​ൽ​വി​ള വാ​ർ​ഡു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ആ​ല​മു​ക്ക്, പു​ളി​ക്കോ​ട് വാ​ർ​ഡു​ക​ൾ കൂ​ടെ​സോ​ണ് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. കാ​ട്ടാ​ക്ക​ട ച​ന്ത​ക്ക് മു​ന്നി​ലു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ടം പൂ​ർ​ണ്ണ​മാ​യും നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ പാ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ട്ട കാ​ട്ടാ​ക്ക​ട പ​ട്ട​ണ​ത്തി​ൽ ഇ​നി മു​ത​ൽ അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ക​ട​ക​ൾ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ പ്ര​വ​ർ​ത്തി​ക്കും. ശ​നി​യാ​ഴ്ച അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന കേ​ന്ദ്രം മാ​ത്രം പ്ര​വ​ർ​ത്തി​ക്കാം, ഞാ​യ​റാ​ഴ്ച സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ് ആ​യി​രി​ക്കും