അ​തി​ർ​ത്തി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്നു
Tuesday, July 14, 2020 11:37 PM IST
പാ​റ​ശാ​ല: ത​മി​ഴ്നാ​ടി​നാ​ൽ ചു​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്നു പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്നു.​നി​ല​വി​ൽ ആ​റു വാ​ർ​ഡു​ക​ളി​ലാ​യി പ​ന്ത്ര​ണ്ടു രോ​ഗി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​നെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു.
ഇ​ഞ്ചി​വി​ള വാ​ർ​ഡി​ൽ ഒ​രു​കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്കും, മ​റ്റൊ​രു വീ​ട്ടി​ലെ 68കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ ന​ടു​ത്തോ​ട്ടം വാ​ർ​ഡി​ൽ ര​ണ്ടു,നെ​ടു​വ​ൻ​വി​ള ഒ​ന്ന് ,അ​യി​ങ്ക​മാം ര​ണ്ടു ,പെ​രു​വി​ള ഒ​ന്ന് ,പ​വ​തി​യാ​ൻ​വി​ള ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗി​ക​ൾ ഉ​ള്ള​ത്. ഇ​ഞ്ചി​വി​ള​യി​ലെ രോ​ഗി​ക​ളി​ൽ നി​ന്നും എ​ഴു​പ​തോ​ളം പേ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നാ​ല് പേ​രു​ള്ള വീ​ട്ടി​ൽ നി​ന്നു​മു​ള്ള സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ വ​ഴി​മു​ക്കി​ലെ ബ​ന്ധു​ക്ക​ളു​മു​ണ്ട് . 68 കാ​ര​ന്‍റെ​സ​മ്പ​ർ​ക്ക പ​ട്ടി​ക പൂ​ർ​ണ​മാ​യും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ദ്ദേ​ഹം ക​ച്ച​വ​ട​ത്തി​നാ​യി ക​ണ്ണു​മാ​മൂ​ട് ച​ന്ത​യി​ലാ​ണ് സ്ഥി​ര​മാ​യി പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്. അ​വി​ടം ത​മി​ഴ്നാ​ട് ഭാ​ഗ​മാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രു​ടെ പ​ക്ക​ൽ ലി​സ്റ്റ് ഇ​ല്ല.​മാ​ത്ര​മ​ല്ല വി​വി​ധ ഒാ​ട്ടോ​റി​ക്ഷ​ക​ളി​ലും ഇ​ദ്ദേ​ഹം യാ​ത്ര ചെ​യ്തി​ട്ടു​ണ്ട് .പ്ര​ധാ​ന സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ എ​ഴു​പ​തു പേ​രാ​ണ് ഉ​ള്ള​ത്. മ​റ്റു അ​ഞ്ചു വാ​ർ​ഡു​ക​ളി​ലെ​ഏ​ഴു രോ​ഗി​ക​ളു​ടെ പ്ര​ധാ​ന സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 80 പേ​രു​ണ്ട്. ഇ​വ​രെ​ല്ലാം​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​പാ​റ​ശാ​ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​ക്കും , ര​ണ്ടു​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​തി​നാ​ൽ ഈ​ദി​വ​സ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യ​വ​രു​ടെ വി​വ​രം ശേ​ഖ​രി​ച്ചു​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ പ​കു​തി​യോ​ളം വാ​ർ​ഡു​ക​ൾ ത​മി​ഴ് നാ​ട്ടി​നാ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്.​റോ​ഡു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ​ഉ​ണ്ടെ​ങ്കി​ലും ഇ​ട​വ​ഴി​ക​ളി​ലൂ​ടെ അ​തി​ർ​ത്തി​ക്കി​രു​പു​റ​ത്തും യാ​ത്ര ചെ​യ്യു​ന്നു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. കേ​ര​ളം അ​തി​ർ​ത്തി​ക​ളി​ലെ റോ​ഡു​ക​ൾ ത​മി​ഴ്നാ​ട് അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​നു​ള്ളി​ലൂ​ടെ കേ​ര​ളി​ത്തി​ലേ​ക്കു വ​രു​ന്ന​റോ​ഡു​ക​ളൊ​ന്നും അ​ട​ച്ചി​ട്ടി​ല്ല. ഏ​ത് വാ​ഹ​ന​ത്തി​നും ഈ ​റോ​ഡു​ലൂ​ടെ യ​ഥേ​ഷ്ടം ക​ട​ന്നു​വ​ര​ൻ ക​ഴി​യും. ഇ​ന്ന് മു​ത​ൽ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു​മു​ത​ൽ പ​തി​നൊ​ന്നു വ​രെ പ്ര​വ​ർ​ത്തി​ക്കും.​മാ​റ്റു​ക​ട​ക​ൾ​തു​റ​ക്കി​ല്ല.