പാ​റ​ശാ​ല​യി​ലും പു​ല്ലു​വി​ള​യി​ലും കോ​വി​ഡ് പ​ട​രു​ന്നു
Wednesday, July 15, 2020 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പാ​റ​ശാ​ല​യി​ൽ കോ​വി​ഡ് പ​ട​രു​ന്നു. പൂ​ന്തു​റ​യി​ൽ രോ​ഗ​ത്തി​നു ശ​മ​ന​മി​ല്ല. തൊ​ട്ട​ടു​ത്ത മേ​ഖ​ല​യാ​യ മ​ണ​ക്കാ​ടും രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു.​പു​ല്ലു​വി​ള​യി​ലും വി​ഴി​ഞ്ഞ​ത്തും രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നു. മ​ത്സ്യ​ബ​ന്ധ​ന​കേ​ന്ദ്ര​മാ​യ മു​ത​ല​പ്പൊ​ഴി​ക്ക​ടു​ത്ത മ​ര്യ​നാ​ട് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പം സ്റ്റാ​ച്യു ട്യൂ​ട്ടേ​ഴ്സ് ലൈ​നി​ൽ ര​ണ്ടു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.​പൂ​ന്തു​റ​യി​ൽ ഇ​ന്ന​ലെ 36 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തൊ​ട്ട​ടു​ത്ത മേ​ഖ​ല​യാ​യ മ​ണ​ക്കാ​ട് എ​ട്ടു​പേ​ർ​ക്കും വെ​ങ്ങാ​നൂ​രി​ൽ ഒ​രാ​ളി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.​വ​ള്ള​ക്ക​ട​വി​ൽ അ​ഞ്ചു​പേ​ർ​ക്കും ആ​ന​യ​റ​യി​ൽ മൂ​ന്നു​പേ​ർ​ക്കും മു​ട്ട​ത്തു​റ​യി​ലും കൈ​ത​മു​ക്കി​ലും വ​ഞ്ചി​യൂ​രി​ലും ഒ​രാ​ളി​നു വീ​ത​വും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​ത്തി​ലെ പേ​രൂ​രി​ലും കു​ല​ശേ​ഖ​ര​ത്തും ഒ​രാ​ളി​നും വീ​തം രോ​ഗ​മു​ണ്ട്. പു​ല്ലു​വി​ള​യി​ൽ 21 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വി​ഴി​ഞ്ഞ​ത്ത് ഒ​ന്പ​തു​പേ​ർ​ക്ക് രോ​ഗ​മു​ണ്ട്. വെ​ട്ടു​തു​റ​യി​ൽ അ​ഞ്ചു​പേ​ർ​ക്കും ഇ​ര​യി​മ്മ​ൻ​തു​റ​യി​ൽ ഒ​രാ​ളി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.​പാ​റ​ശാ​ല​യി​ൽ 21 പേ​ർ​ക്കും പ​ര​ശു​വ​യ്ക്ക​ലി​ലും ചെ​ങ്ക​ലി​ലും ര​ണ്ടു​പേ​ർ​ക്കു​വീ​ത​വും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.​നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ തി​രു​പു​റ​ത്തും കൊ​ല്ല​ങ്കോ​ട് ഒ​രാ​ളി​നു​വീ​തം രോ​ഗ​മു​ണ്ട്. വ​ർ​ക്ക​ല​യി​ൽ ഒ​ന്നും​മ​രി​യ​നാ​ട് അ​ഞ്ചു​പേ​ർ​ക്കും പു​തു​ക്കു​റി​ച്ചി​യി​ലും ക​ഠി​നം​കു​ള​ത്തും ക​ഴ​ക്കൂ​ട്ട​ത്തും ക​ര​കു​ള​ത്തും വെ​ന്പാ​യ​ത്തും വി​ള​വൂ​ർ​ക്ക​ലും ഒ​രാ​ളി​നു വീ​ത​വും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.കാ​ട്ടാ​ക്ക​ട​യി​ലും പൂ​വ​ച്ച​ലി​ലും ഒ​രാ​ളി​നു വീ​ത​വും ത​ത്തി​യൂ​രി​ലും കു​റ്റി​ച്ച​ലി​ലും ര​ണ്ടു​പേ​ർ​ക്കു വീ​ത​വും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ ഏ​ഴു പേ​ർ​ക്കു​വീ​ത​വും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.