10000 പി​പി​ഇ -ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് കി​റ്റു​ക​ളു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Saturday, August 1, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം കോ​വി​ഡ് പ​രി​ശോ​ധ​ന വ്യാ​പി​പി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10000 കി​റ്റു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി. 5000 പി​പി​ഇ കി​റ്റു​ക​ളും ഫെ​യ്സ് ഷീ​ൽ​ഡും 5000 ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് കി​റ്റു​ക​ളു​മാ​ണ് കൈ​മാ​റി​യ​ത്. ജി​ല്ല​യി​ൽ പു​തു​താ​യി മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടി കോ​വി​ഡ് പ​രി​ശോ​ധ​ന സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.

ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ​ക്കും ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യു​ള്ള പി​പി​ഇ കി​റ്റു​ക​ളും ജി​ല്ല​യി​ലെ മു​ഴു​വ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വ​ശ്യ​മാ​യ ഫെ​യ്സ് ഷീ​ൽ​ഡു​ക​ളു​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ങ്ങി ന​ൽ​കി​യ​ത്. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ല​ക്ട​ര്‍ ന​വ​ജോ​ത് ഖോ​സ കി​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ടി റോ​യി മാ​ത്യു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നൂ​പ് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു അ​റി​യി​ച്ചു.