അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​റു​ക​ള്‍ സ​മാ​പി​ച്ചു
Saturday, August 1, 2020 11:36 PM IST
ശ്രീ​കാ​ര്യം : ചെ​മ്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലെ മ​നഃ​ശാ​സ്ത്ര വി​ഭാ​ഗ​വും കൊ​മേ​ഴ്സ് വി​ഭാ​ഗ​വും സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​റു​ക​ള്‍ സ​മാ​പി​ച്ചു. മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം ന​ട​ത്തി​യ വെ​ബി​നാ​ര്‍ സീ​രീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഗൂ​ഗി​ള്‍ മീ​റ്റ് പ്ലാ​റ്റ്‌​ഫോ​മി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ.​ജി​ത. എ​സ്.​ആ​ര്‍ നി​ര്‍​വ​ഹി​ച്ചു. മ​ന​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി​യും കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ഡോ.​ജെ.​എ​സ്.​നി​ഷി​മ, ഡോ. ​എ.​എ​സ്. രാ​ഖി, മ​റ്റ് അ​ധ്യാ​പ​ക​രാ​യ ഡോ.​അ​ര​വി​ന്ദ് ത​മ്പി, ഡോ.​പി.​അ​ജി​ലാ​ല്‍, ഡോ.​ആ​ര്‍.​അ​ഞ്ജ​ന കോ​ള​ജി​ലെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും രാ​ജ്യ​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള 225 മ​നഃ​ശാ​സ്ത്ര വി​ദ്യാ​ർ​ഥി​ക​ളും ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക​ളും വി​ദ​ഗ്ധ​രും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.