ക്ഷീ​ര സംഘം ജീ​വ​ന​ക്കാ​രി​യെ മ​ര്‍​ദി​ച്ച് കൈ​യൊ​ടി​ച്ച​താ​യി പ​രാ​തി
Saturday, August 1, 2020 11:36 PM IST
വെ​ള്ള​റ​ട: പാ​ല്‍ എ​ടു​ക്കാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ ക്ഷീ​ര ക​ര്‍​ഷ​ക​ന്‍, ക്ഷീര സംഘം ജീ​വ​ന​ക്കാ​രി​യെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. കൈ​ക്ക് പൊ​ട്ട​ല്‍ സം​ഭ​വി​ച്ച ജീ​വ​ന​ക്കാ​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പൂ​ഴ​നാ​ട് ക്ഷീ​രോ​ത്പാ​ദ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ജീ​വ​ന​ക്കാ​രി രോ​ഹി​ണി​യെ​യാ​ണ് ക്ഷീ​ര ക​ര്‍​ഷ​ക​ന്‍ മോ​ഹ​ന്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും മോ​ഹ​ന്‍ എ​ത്തി​ക്കു​ന്ന പാ​ല്‍ വേ​ണ്ട​ത്ര സു​ര​ക്ഷി​ത​മാ​യ​ല്ല കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മോ​ഹ​ന​ന്‍ എ​ത്തി​ക്കു​ന്ന പാ​ല്‍ ത​ത്കാ​ലം ശേ​ഖ​രി​ക്കേ​ണ്ടെ​ന്ന് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തേ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് വാ​ക്കേ​റ്റ​ത്തി​ലും കൈ​യാ​ങ്ക​ളി​യി​ലും ക​ലാ​ശി​ച്ച​ത്. കൈ​ക്ക് പൊ​ട്ട​ലു​ണ്ടാ​യ രോ​ഹി​ണി വെ​ള്ള​റ​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ര്യ​ന്‍​കോ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.