ലൈ​ഫ് മി​ഷ​ന്‍: തദ്ദേശ സ്ഥാപനങ്ങൾ കർമപദ്ധതി തയാറാക്കാൻ നിർദേശം
Saturday, August 1, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: സ​മ്പൂ​ര്‍​ണ പാ​ര്‍​പ്പി​ട പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ന്‍റെ ജി​ല്ല​യി​ലെ മൂ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജോ​ത് ഖോ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നു. പ​ദ്ധ​തി​യു​ടെ അ​ടു​ത്ത​ഘ​ട്ടം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ആ​ക്‌​ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കാ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളോ​ട് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഭൂ​ര​ഹി​ത​രാ​യ അ​ര്‍​ഹ​ത​പെ​ട്ട​വ​രെ ക​ണ്ടെ​ത്തി, അ​വ​ര്‍​ക്ക് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​താ​ണ് മൂ​ന്നാം ഘ​ട്ടം. മു​ന്‍​പ് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടും പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ടാ​ത്ത​വ​ര്‍​ക്ക് വീ​ണ്ടും അ​പേ​ക്ഷി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ മ​ധു പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ 14 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​രം​ഭി​ക്കു​ന്ന ഹെ​ല്‍​പ്പ് ഡെ​സ്‌​ക്കു​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. എ​ഡി​എം വി.​ആ​ര്‍. വി​നോ​ദ്, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി, ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജെ. ​സ​ജീ​ന്ദ്ര ബാ​ബു, കോ​ര്‍​പ്പ​റേ​ഷ​ന്‍, മു​ന്‍​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.