ര​ണ്ട് കപ്പലു​ക​ൾ എ​ത്തി, ക്രൂ ​ചെ​യ്ഞ്ചിം​ഗ് ന​ട​ത്തി
Saturday, August 1, 2020 11:38 PM IST
വി​ഴി​ഞ്ഞം: തു​റ​മു​ഖ​വ​കു​പ്പി​ന് sഗ്ഗ് ​ഇ​ല്ലാ​ത്ത​തും എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ക​ടും​പി​ടി​ത്ത​ങ്ങ​ളും വി​ഴി​ഞ്ഞ​ത്തെ ക്രൂ ​ചെ​യ്ഞ്ചിം​ഗി​ന് വി​ന​യാ​കു​ന്നു. ഇ​ന്ന​ലെ സൂ​പ്പ​ർ ടാ​ങ്ക​ർ വി​ഭാ​ഗ​ത്തു​ള്ള മൂ​ന്ന് ക​പ്പ​ലു​ക​ളാ​ണ് പു​റം​ക​ട​ലി​ൽ ക്രൂ ​ചെ​യ്ഞ്ചിം​ഗി​ന് എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ മ​ലേ​ഷ്യ​യി​ലേ​യ്ക്ക് പോ​കേ​ണ്ട നേ​വ് ഫോ​ട്ടോ​ൺ എ​ന്ന ക​പ്പ​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ക്രൂ ​ചെ​യ്ഞ്ചിം​ഗ് ഉ​പേ​ക്ഷി​ച്ച​താ​യി പോ​ർ​ട്ട് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. sഗ്ഗ് ​ഇ​ല്ലാ​ത്ത​തും പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ടാ​നോ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നോ ഉ​ള്ള ബു​ദ്ധി​മു​ട്ടു​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി പ​ഞ്ഞ​ത്.

ഇ​ന്ധ​ന​വു​മാ​യി അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ചാ​ൽ വ​ഴി സിം​ഗ​പ്പൂ​ർ മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പാ​കി​സ്ഥാ​നി​ലേ​ക്കും , സൗ​ദി​യി​ലെ ജു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന എ​സ്. ടി. ​ഐ ലോ​റെ​ൻ, ജെ.​യു.​ബി സ​ഫ​യ​ർ എ​ന്നീ ര​ണ്ട് ക​പ്പ​ലു​ക​ൾ മാ​ത്ര​മാ​ണ് ജീ​വ​ന​ക്കാ​രെ ക​ര​യി​ലി​റ​ക്കു​ന്ന​തി​നും ക​യ​റ്റു​ന്ന​തി​നു​മാ​യി ഇ​ന്ന​ലെ ഇ​വി​ടെ​യെ​ത്തി​യ​ത്.

തു​റ​മു​ഖ​വ​കു​പ്പ്, ക​സ്റ്റം​സ്, ഇ​മി​ഗ്രേ​ഷ​ൻ, കോ​സ്റ്റ​ൽ പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക്രൂ​ചെ​യ്ഞ്ച് ന​ട​ന്ന​ത്. രാ​വി​ലെ എ​ത്തി​യ ര​ണ്ട് ക​പ്പ​ലു​ക​ൾ11.30 ഓ​ടെ വി​ഴി​ഞ്ഞം തീ​രം വി​ട്ടു. അ​ന്താ​രാ​ഷ്ട്ര ഷി​പ്പിം​ഗ് ഇ​ൻ​ഡ​സ്ട്രി ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യു​ന്ന​ത് വി​ഴി​ഞ്ഞ​ത്തെ ക്രൂ​ചെ​യ്ഞ്ചിം​ഗി​നെ​യാ​ണ്. അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം പൂ​ർ​ണ​മാ​കു​ന്ന​തി​ന് മു​ൻ​പു​ത​ന്നെ ന​ട​ന്ന ക്രൂ​ചെ​യ്ഞ്ച്‌ എ​ല്ലാം വ​ൻ വി​ജ​യം ആ​യി​രു​ന്നു.

വ​രും മാ​സ​ങ്ങ​ളി​ലും വി​ഴി​ഞ്ഞം തീ​ര​ത്ത​ടു​ക്കാ​ൻ കൂ​റ്റ​ൻ ക​ണ്ടെ​യ്ന​ർ വെ​സ​ലു​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ​ന്ന​റി​യു​ന്നു. പ​ക്ഷേ ഇ​വി​ട​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്ക് ഇ​നി​യും അ​റു​തി ഉ​ണ്ടാ​യി​ട്ടി​ല്ല. തു​റ​മു​ഖ- ഫി​ഷ​റീ​സ് വ​കു​പ്പു​ക​ൾ ഏ​കോ​പി​പ്പി​ച്ച് കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. ഷി​പ്പിം​ഗ് ഏ​ജ​ൻ​സി​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടാ​ണ് ഇ​വി​ടെ നി​ല​വി​ൽ ഉ​ള്ള​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ട​ഗ്ഗു​ക​ൾ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ച്ച് ഉ​ട​ൻ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ള​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​വു​ക​യാ​ണ്. ഇ​നി നാ​ലി​നും ഏ​ഴി​നും ക​പ്പ​ലു​ക​ളെ​ത്തു​മെ​ന്നും തു​റ​മു​ഖ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.