നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റോ​ഡ് വി​ക​സ​ന​ത്തി​ന് 2.20 കോ​ടി
Sunday, August 2, 2020 11:38 PM IST
നെ​ടു​മ​ങ്ങാ​ട്: സി. ​ദി​വാ​ക​ര​ൻ എം​എ​ല്‍​എ​യു​ടെ ശി​പാ​ര്‍​ശ പ്ര​കാ​രം നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ത​ക​ര്‍​ന്ന​തും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് മു​ഖ്യ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 2.20 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി.
അ​ണ്ടൂ​ര്‍​ക്കോ​ണം പ​ഞ്ചാ​യ​ത്തി​ലെ ആ​ന​താ​ഴ്ചി​റ ബ​ണ്ട് റോ​ഡ് നി​ര്‍​മാ​ണം - 30ല​ക്ഷം, ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ മു​ദി​ശാ​സ്താം​കോ​ട് -മാ​ട​വ​ന റോ​ഡ് - 15ല​ക്ഷം, മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ട​വും​ത​ല​യ്ക്ക​ല്‍ -കൊ​പ്പം റോ​ഡ് സൈ​ഡ് വാ​ള്‍ - 20ല​ക്ഷം, തേ​വ​ല​ക്കാ​ട് പ​ട്ടി​ത്താ​നം അ​പ്രോ​ച്ച് റോ​ഡ് - 15 ല​ക്ഷം,നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ക​രി​പ്പൂ​ര് - മു​ടി​പ്പു​റം ക്ഷേ​ത്രം, തോ​ട്ട​രി​ക​ത്ത് റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ആ​ന്‍​ഡ് സൈ​ഡ് വാ​ള്‍- 30 ല​ക്ഷം, ക​ല്ലിം​ഗ​ല്‍ -കോ​യി​ക്ക​ല്‍ ഇ​ല​ഞ്ഞി​മൂ​ട് റോ​ഡ് - 15 ല​ക്ഷം, ക​ളി​യ​ല്‍ -ഖാ​ദി​ബോ​ര്‍​ഡ് റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് - 26ല​ക്ഷം, സ​ന്ന​ഗ​ര്‍ -ഇ​ണ്ട​ള​യ​പ്പ​ന്‍ ടെ​മ്പി​ള്‍ റോ​ഡ് ഓ​ട നി​ര്‍​മാ​ണം- 24 ല​ക്ഷം,പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പേ​രു​ത്ത​ല – മൂ​ഴി​ഭാ​ഗം റോ​ഡ് റീ ​ടാ​റിം​ഗ്, സൈ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് - 15ല​ക്ഷം,വേ​ട്ട​മ്പ​ള്ളി​ക്കോ​ണം -ഇ​ടു​പ​ടി​ക്ക​ല്‍ റോ​ഡ് മെ​റ്റ​ലിം​ഗ് ആ​ൻ​ഡ് ടാ​റിം​ഗ് - 15ല​ക്ഷം, വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​കോ​ണം -കാ​വി​ല്‍​വി​ള റോ​ഡ് - 15 ല​ക്ഷം എ​ന്നീ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.
ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ച് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു .