റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചു
Sunday, August 2, 2020 11:38 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി കേ​ര​ള പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യി​ലൂ​ടെ 2.6 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു.
2018, 2019 പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​തും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ വ​രു​ന്ന​തും റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തു​മാ​യ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക ല​ഭ്യ​മാ​ക്കി​യ​ത്.
മ​ണ്ഡ​ല​ത്തി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ഇ​രു​പ​ത്തി​ര​ണ്ട് ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 3.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
ഇ​തി​ന് പു​റ​മേ​യാ​ണ് ഇ​പ്പോ​ൾ എ​ട്ടു ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 2.6 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ കു​ള​വി​യോ​ട് - താ​ഴേ​ത്തോ​ട്ടം റോ​ഡ്, മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​വി​ള-​പൂ​വ​ത്തൂ​ർ​മൂ​ല റോ​ഡ്, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ണ​പ്പാ​ട്സു​ബ്ര​മ​ണ്യ ക്ഷേ​ത്രം റോ​ഡ്, ചീ​നി​വി​ള-​കാ​ട്ടു​വി​ള റോ​ഡ്,പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കൈ​ര​ളി ന​ഗ​ർ റോ​ഡ്, മു​ള​യ​റ​മു​കു​ന്ത​ര റോ​ഡ്,കൊ​ല്ല​കോ​ണം പു​ന്ന​ത്താ​ന​ത്ത് പാ​റ​യി​ൽ​തോ​ട്-​ചെ​റു​തേ​രി റോ​ഡ്,വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ള​യ​റ - പാ​റാം​കു​ഴി​ക​ട്ട​യ്ക്കോ​ട് റോ​ഡ് എ​ന്നീ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.​പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന​യാ​യി​രി​ക്കും ന​ട​ത്തു​ക.​
റോ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ​രി​പാ​ല​നം കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.