ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി ഉ​ൾ​പ്പ​ടെ എ​ട്ടു പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്
Sunday, August 2, 2020 11:40 PM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി​ക്കും ഓ​ഫീ​സി​ലെ ര​ണ്ട് എ​സ്ഐ​മാ​രു​ള്‍​പ്പെ​ടെ എ​ട്ടു​പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ര​ണ്ട് എ​എ​സ്ഐ​മാ​ര്‍, ര​ണ്ട് വ​നി​താ​പോ​ലീ​സു​കാ​ര്‍, ര​ണ്ട് സി​വി​ല്‍​പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ർ.
അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ രം​ഗ​ങ്ങ​ളി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന​വ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നു​ള്ള നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ 30ന് ​ഡി​വൈ​എ​സ്പി ഉ​ള്‍​പ്പെ​ടെ 33 പേ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​ത്.
പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ദി​ന​രാ​ജി​ന് ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​യു​ടെ ചു​മ​ത​ല ന​ൽ​കി​യ​താ​യി റൂ​റ​ല്‍ എ​സ്പി ബി.​അ​ശോ​ക​ന്‍ അ​റി​യി​ച്ചു.
ഡി​വൈ​എ​സ്പി​യോ​ടൊ​പ്പം വേ​ദി​പ​ങ്കി​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ, ചി​റ​യി​ന്‍​കീ​ഴ് ത​ഹ​സീ​ല്‍​ദാ​ര്‍ ആ​ര്‍. മ​നോ​ജ് എ​ന്നി​വ​ര്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ്
സ്വ​ദേ​ശി​ക​ളായ
22 പേർക്ക് രോ​ഗ​ബാ​ധ

തി​രു​വ​ന​ന്ത​പു​രം: പ​ട്ട​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ 22 പേ​ർ​ക്ക് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ടു ചെ​യ്തു. ഇ​തി​നു പു​റ​മെ ന​ഗ​ര​മേ​ഖ​ല​യി​ലെ കൂ​ടു​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും രോ​ഗം അ​തി​വേ​ഗം പ​ട​രു​ക​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം 16 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ട്ടം തേ​ക്കി​ൻ​മൂ​ട് പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ​യും 12 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര മേ​ഖ​ല​ക​ളി​ൽ രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​കു​ന്ന​താ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.