പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി
Sunday, August 2, 2020 11:41 PM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി . വെ​ള്ള​റ​ട സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ 188 പേ​രു​ടെ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 16 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു . പ​ന​ച്ച​മൂ​ട്ടി​ല്‍ ഉ​ള്ള
കൃ​ഷ്ണാ ട്രേ​ഡേ​ഴ്സ് ,പു​ലി​യൂ​ര്‍​ശാ​ല ജം​ഗ്ഷ​നി​ല്‍ ഉ​ള്ള സ​തീ​ഷ് സ്റ്റോ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ക​ഴി​ഞ്ഞ 17 മു​ത​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച വ​രും ( പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്കം ) കു​ടും​ബാം​ഗ​ങ്ങ​ളും ( ദ്വി​തീ​യ സ​മ്പ​ര്‍​ക്കം ) സ്വ​മേ​ധ​യാ 14 ദി​വ​സം നി​ര്‍​ബ​ന്ധി​ത​ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.