ശം​ഖു​മു​ഖം റോ​ഡ് പു​ന​ർ​നി​ർ​മാ​ണം: മി​ലി​ട്ട​റി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി
Monday, August 3, 2020 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ശം​ഖു​മു​ഖം - എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ലി​ട്ട​റി എ​ൻ​ജി​നി​യ​റിം​ഗ് സ​ർ​വീ​സ് സ്റ്റേ​ഷ​ൻ ക​മാ​ൻ​ഡ​ർ മേ​ജ​ർ ക​ര​ണ്‍ ഠാ​ക്കൂ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.

ക​ട​ലാ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ൽ ആ​ർ​സി​സി ഡ​യ​ഫ്രം റീ​ട്ടേ​യി​നിം​ഗ്‌​വാ​ൾ ഉ​ൾ​പ്പെ​ടെ നി​ർ​മി​ച്ചു​കൊ​ണ്ടു​ള്ള റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 4.3 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്ക് ക​രാ​ർ ഒ​പ്പി​ട്ടു.

സെ​ൻ​ട്ര​ൽ റോ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ത​യാ​റാ​ക്കി​യ റോ​ഡ് ഡി​സൈ​ൻ അ​നു​സ​രി​ച്ചു​ള്ള നി​ർ​മാ​ണ​മാ​ണ് ത​ക​ർ​ന്ന 240 മീ​റ്റ​റി​ൽ ന​ട​ത്തു​വാ​ൻ ഉ​ദേ​ശി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ദീ​ർ​ഘ​കാ​ലം ക​ട​ലാ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ക്കു​ന്ന റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി മി​ലി​ട്ട​റി എ​ൻ​ജി​നി​യ​റിം​ഗ് സ​ർ​വീ​സ് എ​ൻ​ജി​നി​യ​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

തീ​ര​ദേ​ശ​ത്ത് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ പ്രാ​ഗ​ത്ഭ്യ​മു​ള്ള ഇ​ന്ത്യ​ൻ നേ​വി​യു​ടെ അ​ഭി​പ്രാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി നേ​വ​ൽ ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് ക​ത്ത് ന​ൽ​കു​ന്ന​തി​നും ഇ​തോ​ടൊ​പ്പം ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​നും, റീ​ജ​ണ​ൽ ഓ​ഫീ​സ​ർ​ക്കും ക​ത്ത് ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ മേ​യ​ർ കെ ​ശ്രീ​കു​മാ​ർ, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ജി​ത് രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​സൗ​ക​ര്യം​മൂ​ലം സ്ഥ​ലം വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ​യ്ക്ക് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.