തലസ്ഥാനത്ത് ലാ​ർ​ജ് ക്ല​സ്റ്റ​റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു : മു​ഖ്യ​മ​ന്ത്രി
Monday, August 3, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ലാ​ർ​ജ് ക്ല​സ്റ്റ​റു​ക​ളു​ടെ എ​ണ്ണം വീ​ണ്ട ും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ജി​ല്ല​യി​ലു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൂ​ന്തു​റ, പു​ല്ലു​വി​ള, പു​തു​ക്കു​റി​ച്ചി, അ​ഞ്ചു​തെ​ങ്ങ്, ബീ​മാ​പ്പ​ള്ളി, വി​ഴി​ഞ്ഞം, അ​ടി​മ​ല​ത്തു​റ, പൊ​ഴി​യൂ​ർ, പാ​റ​ശാ​ല, പെ​രു​മാ​തു​റ, പൂ​വാ​ർ, കു​ള​ത്തൂ​ർ, കാ​രോ​ട് എ​ന്നി​ങ്ങ​നെ 13 ലാ​ർ​ജ് ക്ല​സ്റ്റ​റു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.
ഇ​ന്ന​ലെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ട ുപേ​ർ മാ​ത്ര​മാ​ണ് പു​റ​ത്തു​നി​ന്നു വ​ന്ന​ത്. 192 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. അ​ഞ്ചു​പേ​രു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യി ത​ന്നെ തു​ട​രു​ന്നു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്ല​സ്റ്റ​ർ കെ​യ​ർ ആ​വി​ഷ്ക​രി​ച്ച​ത്. ഇ​തു​വ​രെ 174 ക്ല​സ്റ്റ​റു​ക​ളാ​ണ് ക​ണ്ടെ​ത്തി നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 32 ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​വ്യാ​പ​നം ത​ട​ഞ്ഞ് പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട ്. 34 ക്ല​സ്റ്റ​റു​ക​ളി​ൽ ഇ​പ്പോ​ഴും രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ക​യാ​ണ്. 57 ഇ​ട​ത്ത് വ്യാ​പ​ന​തോ​ത് കു​റ​യുു​ണ്ട ്. 51 ഇ​ട​ത്ത് ത​ൽ​സ്ഥി​തി ത​ന്നെ കു​റേ ദി​വ​സ​മാ​യി തു​ട​രു​ക​യാ​ണ്. കോ​വി​ഡ് ബാ​ധ പു​റ​ത്തേ​ക്ക് വ്യാ​പി​ച്ച് കൂ​ടു​ത​ൽ ക്ല​സ്റ്റ​റു​ക​ൾ രൂ​പം കൊ​ള്ളാ​തെ ആ ​ക്ല​സ്റ്റ​റി​നു​ള്ളി​ൽ ത​ന്നെ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ത്.
ഒ​രു പ്ര​ത്യേ​ക മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ൻ​തോ​തി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്പോ​ഴാ​ണ് അ​തി​നെ ക്ല​സ്റ്റ​ർ ആ​യി തി​രി​ക്കു​ന്ന ത്. ഉ​റ​വി​ട​മ​റി​യാ​ത്ത ഒ​രു കേ​സെ​ങ്കി​ലും ഉ​ണ്ട ാവു​ക​യോ ആ ​പ്ര​ദേ​ശ​ത്ത് ര​ണ്ട ിൽ ​കൂ​ടു​ത​ൽ കേ​സു​ക​ൾ പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​താ​വു​ക​യോ ചെ​യ്താ​ൽ അ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക്ല​സ്റ്റ​റി​ന്‍റെ കോ​ണ്ട ാക്ട് ​ട്രെ​യി​സിം​ഗ് തു​ട​ങ്ങു​ന്ന​ത്.
കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രെ നേ​ര​ത്തെ ക​ണ്ടെ​ത്തി ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ച് പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലേ​ക്ക് പോ​കാം. ഒ​രു പ്ര​ദേ​ശ​ത്തെ ക്ല​സ്റ്റ​ർ ആ​ക്കി​യാ​ൽ റാ​പ്പി​ഡ് റെ​സ്പോ​ൺസ് ടീം (​ആ​ർ​ആ​ർ​ടി) സ​ജ്ജ​മാ​ക്കു​ക എ​താ​ണ് ആ​ദ്യ ന​ട​പ​ടി.
ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ക്ല​സ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. രോ​ഗ​വ്യാ​പ​നം ഉ​ണ്ട ാകാ​തി​രി​ക്കാ​ൻ ആ ​പ്ര​ദേ​ശ​ത്തെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി തി​രി​ക്കും. അ​വി​ടം ലോ​ക്ക്ഡൗ​ണി​ലാ​ക്കി ജ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ പ​ര​മാ​വ​ധി കു​റ​ച്ച് ക്വാ​റ​ന്‍റൈ​നി​ലാ​ക്കും.
ക്ല​സ്റ്റ​റി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് കോ​ണ്ടാക്ട് ​ട്രെ​യി​സിം​ഗ്, ടെ​സ്റ്റിം​ഗ്, ഐ​സൊ​ലേ​ഷ​ൻ എി​വ​യ​ട​ങ്ങി​യ ക്ല​സ്റ്റ​ർ രൂ​പ​രേ​ഖ. ചെ​ക്ക് ലി​സ്റ്റ് ഉ​പ​യോ​ഗി​ച്ച് പ്രൈ​മ​റി, സെ​ക്ക​ന്‍റ​റി കോ​ണ്ടാക്ടു​ള്ള​വ​രെ ക​ണ്ടെത്തി ​ആ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. പോ​സി​റ്റീ​വാ​യ​വ​രെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും. നെ​ഗ​റ്റീ​വാ​യ​വ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കും. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​തി​നാ​ൽ ഈ ​മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക ക്ല​സ്റ്റ​ർ നി​യ​ന്ത്ര​ണ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ക്ല​സ്റ്റ​റു​ക​ള​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ പ്ര​ത്യേ​ക സോ​ണാ​യി തി​രി​ച്ചാ​ണ് നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
മ​ല​യോ​ര മേ​ഖ​ല​യി​ൽ പ്ര​ത്യേ​കി​ച്ച് ആ​ദി​വാ​സി ജ​ന​സ​മൂ​ഹ​ത്തി​നി​ട​യി​ൽ കോ​വി​ഡ് എ​ത്തി​ച്ചേ​രാ​തെ നോ​ക്കേ​ണ്ട തു​ണ്ട ്. ട്രൈ​ബ​ൽ മേ​ഖ​ല​യ്ക്കു വേ​ണ്ട ി പ്ര​ത്യേ​ക കോ​വി​ഡ് നി​യ​ന്ത്ര​ണ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട ്. ഇ​തേ​പോ​ലെ ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ന​ഗ​ര​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ലും ഫ്ളാ​റ്റു​ക​ളി​ലും കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​ൻ പു​റ​ത്തു​നി​ന്ന് ആ​ളു​ക​ൾ ക​ട​ന്നു ചെ​ല്ലാ​തി​രി​ക്ക​ണം.
ക്ല​സ്റ്റ​ർ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ എ​ല്ലാ​വ​രും എ​പ്പോ​ഴും മാ​സ്ക് ധ​രി​ക്ക​ണം. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണം. കൈ​ക​ൾ ഇ​ട​യ്ക്കി​ട​യ്ക്ക് സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. മാ​സ്കി​ല്ലാ​തെ സം​സാ​രി​ക്കാ​നോ, ചു​മ​യ്ക്കാ​നോ, തു​മ്മാ​നോ പാ​ടി​ല്ല. ഈ ​മേ​ഖ​ല​യി​ലു​ള്ള ആ​ർ​ക്കെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട ാൽ ​ക​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.