അ​ജ്ഞാ​ത​ജീ​വി കാ​ട്ടു​പ​ന്നി​യെ കൊന്നു
Tuesday, August 4, 2020 11:22 PM IST
നെ​ടു​മ​ങ്ങാ​ട് : പ​ന​വൂ​രി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ അ​ജ്ഞാ​ത ജീ​വി കാ​ട്ടു​പ​ന്നി​യെ ആ​ക്ര​മി​ച്ചു കൊ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​ന് കൊ​ട്ട​റ ഭാ​ഗ​ത്താ​ണ് സം​ഭ​വം.
രാ​ത്രി​യി​ൽ മൃ​ഗ​ത്തി​ന്‍റെ അ​ല​ർ​ച്ച കേ​ട്ടു​ണ​ർ​ന്ന നാ​ട്ടു​കാ​ർ പ്ര​ദേ​ശ​ത്തു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ര​ക്ത ക​റ​യും, പു​ലി​യു​ടേ​തി​ന് സ​മാ​ന​മാ​യ കാ​ൽ​പ്പ​ടു​ക​ളും ക​ണ്ടെ​ത്തി​യ​ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ വീ​ടി​നു സ​മീ​പ​ത്താ​യി ഇ​രു​ന്നൂ​റു മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ കാ​ൽ​പ്പാ​ടു​ക​ളും ര​ക്ത​വും ഉ​ണ്ട്.
ഇ​തോ​ടെ പ​ന​വൂ​രി​ൽ പു​ലി​യി​റ​ങ്ങി എ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്നു. തു​ട​ർ​ന്ന് രാ​ത്രി​യി​ൽ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. വൈ​കു​ന്നേ​ര​ത്തോ​ടെ പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ട്ടു പൂ​ച്ച​യു​ടെ ഇ​ന​ത്തി​ൽ​പ്പെ​ട്ട ജീ​വി​യാ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തു കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്നും ഈ ​ഭാ​ഗ​ത്തു റ​ബ​ർ ടാ​പ്പി​ങ്ങി​നു പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഒ​റ്റ തി​രി​ഞ്ഞു പോ​ക​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി .