ത​ദ്ദേ​ശ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 4, 2020 11:25 PM IST
പോ​ത്ത​ൻ​കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ​റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തി​യ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ മ​ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഷാ​നി​ബാ ബീ​ഗം, പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ് .രാ​ധാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ങ്ങ​ളാ​യ ന​സീ​മ, പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ൽ അ​ബ്ബാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നേ​താ​ജി​പു​രം അ​ജി​ത്, പ​ദ്മി​നി, ഹ​രി​കു​മാ​ർ, സ​ജി​ത്ത്, റി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​ല്ലൂ​ർ കാ​ലാ​വീ​ട് റോ​ഡ്, മ​ഞ്ഞ​മ​ല ആ​ന​യ്ക്കോ​ട്താ​ഴ​വി​ള മു​ള​വി​ളാ​കം റോ​ഡ്, അ​യി​രൂ​പ്പാ​റ തി​പ്പ​ല്ലി​കോ​ണം പ​ണ​യി​ൽ​ക​ട റോ​ഡ്, മ​ണ​ല​കം ക​ളി​യ്ക്ക​ൽ റോ​ഡ്, ക​ല്ലു​വെ​ട്ടി വേ​ട്ട​ൻ​പ​ള്ളി കോ​ണം ഇ​ടു​പ​ടി​ക്ക​ൽ റോ​ഡ് , ചേ​രൂ​ർ മ​ല​മു​ക​ൾ റോ​ഡ്, നേ​താ​ജി​പു​രം​തെ​ക്കും​ഭാ​ഗം​ഇ​ട​ത്ത​റ ന​ട റോ​ഡ്, കാ​ട്ടാ​യി​കോ​ണം പേ​രു​ത്ത​ല മൂ​ഴി​ഭാ​ഗം റോ​ഡ് തു​ട​ങ്ങി​യ 8 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി 42 ല​ക്ഷം അ​നു​വ​ദി​ച്ചു.