ഇ​ടി​ഞ്ഞാ​ർ,ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഓ​ഫീ​സ് വാ​ർ​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി
Thursday, August 6, 2020 11:45 PM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​ഞ്ഞാ​ർ വാ​ർ​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.​ഇ​വി​ടെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റാ​വാ​യി​രു​ന്നു.​ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന 52 പേ​ർ​ക്ക് ഇ​ന്ന​ലെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നു.​ഇ​വ​രു​ടെ റി​സ​ർ​ട്ട് നെ​ഗ​റ്റീ​വ് ആ​ണ്. എ​ങ്കി​ലും പ​തി​നാ​ലു ദി​വ​സം ഇ​വ​രും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ടി വ​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ പ​റ​ഞ്ഞു.
ഇ​ല​വു​പാ​ലം, ചി​പ്പ​ൻ ചി​റ, കൊ​ല്ലാ​യി​ൽ, മ​ട​ത്ത​റ, വേ​ങ്കൊ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ രോ​ഗ​ബാ​ധ ഇ​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ന​ന്ദി​യോ​ട്ട് കോ​വി​ഡ് രോ​ഗം ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ ന​വോ​ദ​യ വാ​ർ​ഡി​ലെ ഒ​രാ​ൾ​ക്ക് ഒ​ഴി​ച്ച് ബാ​ക്കി എ​ല്ലാ​പേ​രു​ടേ​യും റി​പ്പോ​ർ​ട്ട് നെ​ഗ​റ്റീ​വ് ആ​യി​ട്ടു​ണ്ട്. എ​ങ്കി​ലും ജാ​ഗ്ര​ത തു​ട​രു​മെ​ന്ന് ന​ന്ദി​യോ​ട് പ ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ർ ഉ​ദ​യ​കു​മാ​ർ പ​റ​ഞ്ഞു.
നേ​മം : ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഓ​ഫീ​സ് വാ​ർ​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി. ര​ണ്ട് ദി​വ​സം മു​ന്പ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ ഇ​വി​ടെ മ​രി​ച്ചി​രു​ന്നു. ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യി​രു​ന്ന​വ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​ന്ധു​ക്ക​ളാ​യ അ​ഞ്ച് പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് അ​ൻ​പ​ത് പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഞ്ചു​പേ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്. ഇ​പ്പോ​ൾ പോ​സി​റ്റീ​വാ​യ അ​ഞ്ചു​പേ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യ​വ​രെ ക​ണ്ടെ​ത്തി 11 ന് ​പ​രി​ശോ​ധ​ന ന​ട​ത്തും. പ്ര​ദേ​ശ​ത്ത് ഫ​യ​ർ​ഫോ​ഴ്സും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ ഇ​ട റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ചു.
കാ​ട്ടാ​ക്ക​ട : കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ നാ​ല് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. മ​ന്തി​ക്ക​ളം, ത​ച്ച​ൻ​കോ​ട്, പ​രു​ത്തി​പ്പ​ള്ളി, പേ​ഴും​മൂ​ട് എ​ന്നീ വാ​ർ​ഡു​ക​ളും പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടു​കോ​ണം, പൊ​ന്നെ​ടു​ത്ത കു​ഴി വാ​ർ​ഡു​ക​ൾ​ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് നെ​യ്യാ​ർ​ഡാം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ 120 േപ​ർ​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​തി​ൽ നെ​യ്യാ​ർ​ഡാം വാ​ർ​ഡി​ലെ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​രി​ശോ​ധ​ന ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള 12 ജീ​വ​ന​ക്കാ​രും നെ​ഗ​റ്റീ​വ് ആ​ണ്. കാ​ട്ടാ​ക്ക​ട കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധി​ച്ച നൂ​റ് പേ​രി​ൽ അ​ഞ്ച് പേ​ർ​ക്ക് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി. മാ​റ​ന​ല്ലൂ​രി​ൽ മൂ​ന്ന് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മാ​റ​ന​ല്ലൂ​രി​ലെ ലോ​ട്ട​റി ക​ച്ച​വ​ടം ചെ​യ്യു​ന്ന കാ​ഴ്ച​യി​ല്ലാ​ത്ത​വ്യ​ക്തി​യു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​വ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.