ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി
Thursday, August 6, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം : ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ സി​റ്റി​യി​ൽ ഹോം​ക്വാ​റ​ന്‍റൈ​നി​ൽ ഉ​ള്ള​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.
സൈ​ബ​ർ സെ​ൽ മു​ഖേ​ന ഇ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഓ​രോ സ്റ്റേ​ഷ​നി​ലും രൂ​പി​ക​രി​ച്ചി​ട്ടു​ള്ള ക്വാ​റ​ന്‍റൈ​ന്‍ ചെ​ക്കിം​ഗ് ടീ​മു​ക​ൾ നേ​രി​ട്ടും ഫോ​ൺ മു​ഖേ​ന​യും സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും. ഹോം​ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ത്ത​രം ആ​ളു​ക​ൾ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് ആ​ക്ട്2020 പ്ര​കാ​ര​വും കേ​ര​ള പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ക്ട് പ്ര​കാ​ര​വും ഐ​പി​സി വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സെ​ടു​ക്കു​മെ​ന്നും ഇ​വ​രെ സ​ർ​ക്കാ​ർ ക്വാ​റ​ന്റൈ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.