ബൈ​ക്ക​പ​ക​ട​ത്തി​ൽ കോ​ൺ​ട്രാ​ക്ട​ർ മ​രി​ച്ചു
Saturday, August 8, 2020 1:37 AM IST
വെ​മ്പാ​യം: വെ​മ്പാ​യം തേ​ക്ക​ട കു​തി​ര​കു​ള​ത്തി​ന് സ​മീ​പം ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ൺ​ട്രാ​ക്ടർ മ​രി​ച്ചു. തേ​ക്ക​ട കു​തി​ര​കു​ളം അ​ഖി​ൽ ഭ​വ​നി​ൽ ബാ​ല​ച​ന്ദ്ര​ൻ (62) ആ​ണ് മ​രി​ച്ച​ത്. ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

മി​ൽ​മാ പാ​ലു​മാ​യി വ​ന്ന പി​ക്ക​പ്പ് വാ​ൻ നി​ർ​ത്തി​യ ശേ​ഷം ഡ്രൈ​വ​ർ വാ​തി​ൽ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ പു​റ​കി​ൽ നി​ന്ന് ബൈ​ക്കി​ൽ വ​രികാ​യി​രു​ന്ന ബാ​ല​ച​ന്ദ്ര​ൻ വാ​തി​ലി​ൽ ഇ​ടി​ച്ചു റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ബാ​ല​ച​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പ​ത്മ​ജ. മ​ക്ക​ൾ: അ​ഖി​ൽ, അ​ഞ്ചു.