ഷോ​റൂ​ം കുത്തിത്തുറന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ചു
Saturday, August 8, 2020 11:37 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ ടി​വി​എ​സ് ഷോ​റൂ​മി​ൽ നി​ന്നും 1.25 ല​ക്ഷം രൂ​പ​യു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച​താ​യി പ​രാ​തി.​ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ കാ​ട്ടാ​ക്ക​ട എ​ട്ടി​രു​ത്തി​യി​ൽ വീ​യെ​സ് ആ​ട്ടോ​മൊ​ബൈ​ൽ​സി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന പു​ത്ത​ൻ വാ​ഹ​ന​മാ​ണ് മോ​ഷ​ണം പോ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഷോ​റൂം അ​ട​ച്ചു പോ​യ ജീ​വ​ന​ക്കാ​ർ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഷ​ട്ട​റു​ക​ൾ​ക്ക് താ​ഴി​ല്ല എ​ന്നു ക​ണ്ട​ത്.
തു​ട​ർ​ന്ന് ഉ​ട​മ​യെ വി​ളി​ച്ചു അ​റി​യി​ക്കു​ക​യും ഷ​ട്ട​ർ തു​റ​ന്ന് അ​ക​ത്തു ക​യ​റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​പ്പാ​ച്ചേ ആ​ർ ടി ​ആ​ർ 160 4വി ​വാ​ഹ​നം മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി.
നാ​ലു സ്കൂ​ട്ട​റു​ക​ൾ സ്ഥാ​നം തെ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ഷ​ട്ട​ർ പൂ​ട്ടി​യി​രു​ന്ന താ​ഴും ക​ള്ള​ൻ കൊ​ണ്ടു പോ​യി. ഉ​ട​മ​യെ​ത്തി​യ ശേ​ഷം കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ​ന​ൽ​കി​യ പാ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു
.​ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​തേ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ആ​ർ സി ​ബു​ക്ക് ഉ​ൾ​പ്പ​ടെ തെ​ര​ഞ്ഞു പി​ടി​ച്ചു ബൈ​ക്ക് ക​ട​ത്തി​യി​രു​ന്നു.