ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സ്: ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം
Sunday, August 9, 2020 11:56 PM IST
വി​ഴി​ഞ്ഞം: പു​ല്ലു​വി​ള​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേ​ശം ന​ൽ​കി.
സം​ഭ​വ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച ക​ള​ക്ട​ർ അ​ർ​പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.​
പു​ല്ലു​വി​ള നി​വാ​സി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന ന്യാ​യ​മാ​യ കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ ക​ള​ക്ട​ർ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളോ​ടു മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ പൂ​ർ​ണാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും പ​റ​ഞ്ഞു.​ എ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​ളു​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​നു ക്ഷ​ത​മേ​ൽ​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ കു​റ​ച്ചു​പേ​ർ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ടു​ത്തി​ടെ​യു​ണ്ടാ​യ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ​ത​യാ​റാ​ണെ​ന്നും പു​ല്ലു​വി​ള​യി​ലേ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി യോ​ഗം വി​ളി​ക്കു​ന്ന​തി​ന് എ​ഡി​എ​മ്മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ക​ള​ക്ട​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.