വീ​ട്ട​മ്മ​യേ​യും ഭ​ർ​ത്താ​വി​നേ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അറ​സ്റ്റി​ൽ
Sunday, August 9, 2020 11:58 PM IST
വി​തു​ര: ആ​ദി​വാ​സി മേ​ഖ​ല​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യേ​യും ഭ​ർ​ത്താ​വി​നേ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​
തേ​വി​യോ​ട് ച​രു​വി​ളാ​കം അ​നി​ൽ സ​ദ​ന​ത്തി​ൽ നി​ഥി​ൻ (22), ക​ളീ​യ്ക്ക​ൽ ച​രു​വി​ളാ​ക​ത്ത് വി​ജി​ത ഭ​വ​നി​ൽ അ​രു​ൺ​ജി​ത്ത് (23), ക​ളീ​യ്ക്ക​ൽ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ഹ​രി​നാ​രാ​യ​ണ​ൻ (20), കെ​പി​എ​സ്എം ജം​ഗ്ഷ​നി​ൽ പോ​റ്റി​ക്കു​ന്ന് സ​ജി​ൻ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സി​ജി​ൻ (25), തേ​വി​യോ​ട് ജി​ജേ​ഷ് ഭ​വ​നി​ൽ ജി​ജേ​ഷ് (22), ചേ​ന്ന​ൻ​പാ​റ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ചെ​റു​മ​ണ​ലി പൊ​ന്നാം​ചു​ണ്ട് ആ​ദി​വാ​സി കോ​ള​നി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പ​ദ്മി​നി, ഭ​ർ​ത്താ​വ് ശ​ര​ത്ത്ച​ന്ദ്ര​ൻ എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.ആ​ക്ര​മ​ണം ന​ട​ന്ന​ത​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​നും പ്ര​തി​ക​ൾ ശ്ര​മി​ച്ചു. വി​തു​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്ത്, എ​സ്ഐ എ​സ്. എ​ൽ. സു​ധീ​ഷ്, എ​എ​സ്ഐ പ​ത്മ​രാ​ജ്, സി​പി​ഒ​മാ​രാ​യ ജ​യ​രാ​ജ്, ശ​ര​ത്ത്, അ​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.