നി​റ​പു​ത്ത​രി ന​ട​ത്തി
Sunday, August 9, 2020 11:58 PM IST
നേ​മം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ കീ​ഴി​ലെ വെ​ള്ളാ​യ​ണി ദേ​വി ക്ഷേ​ത്ര​ത്തി​ലും തൃ​ക്ക​ണാ​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും ഇ​ന്ന​ലെ നി​റ​പു​ത്ത​രി ച​ട​ങ്ങ് ന​ട​ത്തി.
വെ​ള്ളാ​യ​ണി ദേ​വി ക്ഷേ​ത്ര​ത്തി​ൽ ച​ട​ങ്ങു​ക​ൾ​ക്ക് താ​ത്കാ​ലി​ക ഇ​ള​യ​വാ​ത്തി പ്ര​വീ​ണ്‍ നേ​തൃ​ത്വം ന​ൽ​കി. തൃ​ക്ക​ണ്ണാ​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ഹ​രി​പ്ര​സാ​ദ് ന​ന്പൂ​തി​രി നേ​തൃ​ത്വം ന​ൽ​കി.

വി​തു​ര​യി​ലെ
എ​സ്ബി​ഐ
എ​ടി​എം ത​ക​രാ​റി​ൽ

വി​തു​ര: ദി​വ​സ​ങ്ങ​ളാ​യി വി​തു​ര ക​ലു​ങ്ക് ജം​ഗ്ഷ​നി​ലെ എ​ടി​എം കൗ​ണ്ട​ർ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി.
അ​ന​വ​ധി ഇ​ട​പാ​ടു​കാ​രു​ള്ള ബ്ര​ഞ്ചി​ന്‍റെ എ​ടി​എം പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തി​നാ​ൽ മ​റ്റു എ​ടി​എ​മ്മു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണു നി​ല​വി​ലു​ള്ള​ത്. ഇ​തോ​ടെ ജം​ഗ്ഷ​നി​ലെ ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ടി​എ​മ്മി​നു മു​ന്നി​ൽ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​കൗ​ണ്ട​റി​ന്‍റെ ത​ക​രാ​ർ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.