സൗ​ജ​ന്യ ജേ​ർ​ണ​ലി​സം കോ​ഴ്സിന് അപേക്ഷ ക്ഷണിച്ചു
Tuesday, August 11, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി ന​ട​ത്തു​ന്ന ഒ​രു​വ​ർ​ഷ​ത്തെ സൗ​ജ​ന്യ പി​ജി ഡി​പ്ലോ​മ ഇ​ൻ ജേ​ർ​ണ​ലി​സം കോ​ഴ്സി​ലേ​ക്ക് 20 വ​രെ അ​പേ​ക്ഷി​ക്കാം. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ് യോ​ഗ്യ​ത.
അ​വ​സാ​ന വ​ർ​ഷ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ബി​രു​ദ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ന്‍റെ​യും ഇ​ന്‍റ​ർ​വ്യൂ​വി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. പ്രാ​യ​പ​രി​ധി 28 വ​യ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.icsets.org ഫോ​ൺ: 0471 2533272.