ഗ്രാ​മീ​ണ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്നു
Tuesday, August 11, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്നു.
മ​ണ്ഡ​ല​ത്തി​ലെ ഒ​ന്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 20 ഗ്രാ​മീ​ണ റോ​ഡു​ക​ളാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.
ഇ​തി​നാ​യി ആ​റു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലെ തു​ക വി​നി​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​തും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​തു​മാ​യ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല.
പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള മേ​ൽ​നോ​ട്ട​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വാ​ർ​ഡ് മെ​മ്പ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്നും സി.​കെ.​ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.