മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കിം​ഗ് : നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, August 11, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്ത് നി​ർ​മി​ക്കു​ന്ന മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കിം​ഗ് സി​സ്റ്റ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 50 സെ​ന്‍റ് സ്ഥ​ല​ത്ത് അ​ഞ്ചു നി​ല​ക​ളു​ള്ള പാ​ർ​ക്കിം​ഗ് സം​വി​ധാ​നംഒ​രു​ങ്ങു​ന്ന​ത്.
കെ​എ​സ്ആ​ർ​ടി​സി, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മ​റ്റ് ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
50 ഓ​ളം കാ​റു​ക​ൾ​ക്കും 400 ഓ​ളം ബൈ​ക്കു​ക​ൾ​ക്കും ഒ​രേ സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത​ര​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​ണ് ഇ​വി​ടെ ഒ​രു​ങ്ങു​ന്ന​ത്. സി​സി ടി​വി നി​രീ​ക്ഷ​ണ​വും മ​റ്റ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ഈ ​സം​വി​ധാ​നം ത​ന്പാ​നൂ​രി​ന്‍റെ പാ​ർ​ക്കിം​ഗ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നും 22.90 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി എ​ത്ര​യും​വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു മേ​യ​ർ പ​റ​ഞ്ഞു.
ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി​ര​വി​കു​മാ​ർ, ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം രാ​ജ​ൻ, കൗ​ണ്‍​സി​ല​ർ എം.​ജ​യ​ല​ക്ഷ്മി, സ്മാ​ർ​ട്ട് സി​റ്റി സി​ഇ​ഒ പി.​ബാ​ല​കി​ര​ണ്‍ ,സ്മാ​ർ​ട്ട് സി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ സ​നൂ​പ് ഗോ​പീ​കൃ​ഷ്ണ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.