തീ​ര​ദേ​ശ​ത്ത് മീ​ൻ പി​ടുത്ത​മാ​രം​ഭി​ച്ചു: ജാഗ്രതാ നിർദേശവുമായി അ​ധി​കൃ​ത​ർ
Wednesday, August 12, 2020 11:30 PM IST
വി​ഴി​ഞ്ഞം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി അ​ധി​കൃ​ത​ർ ന​ൽ​കി​യ ഇ​ള​വു​ക​ൾ മു​ത​ലെ​ടു​ത്ത് പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തീ​ര​ദേ​ശ​ത്ത് മീ​ൻ പി​ടി​ത്ത​മാ​രം​ഭി​ച്ചു. ആ​ശ​ങ്ക​യോ​ടെ ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് അ​നു​വാ​ദ​മി​ല്ലാ​തെ മീ​ൻ പി​ടി​ക്കാ​നും കൊ​ണ്ടു പോ​കാ​നും കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യ​വ​രെ പി​രി​ച്ച് വി​ടാ​ൻ പോ​ലീ​സി​ന് ലാ​ത്തി​വീ​ശേ​ണ്ടി വ​ന്നു.​
കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലാ​ത്ത​തും തി​ര​യ​ടി​യും കാ​ര​ണം വി​ഴി​ഞ്ഞ​ത്തു​നി​ന്ന് മാ​ത്ര​മേ വ​ള്ള​മി​റ​ക്കാ​നാ​വു​എ​ന്നും തീ​ര​ദേ​ശ​ത്തു നി​ന്നു​ള്ള​വ​ർ കൂ​ട്ട​മാ​യെ​ത്താ​തി​രി​ക്കാ​ൻ മീ​ൻ പി​ടി​ത്ത ദി​വ​സ​ങ്ങ​ളും അ​ധി​കൃ​ത​ർ നി​ശ്ച​യി​ച്ചു.​തി​ങ്ക​ൾ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ൾ വി​ഴി​ഞ്ഞ​ത്തു​കാ​ർ​ക്കും, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ൾ വേ​ളി മു​ത​ൽ പൂ​ന്തു​റ വ​രെ​യു​ള്ള​വ​ർ​ക്കും, ചൊ​വ്വ​ര മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ​യു​ള്ള വ​ർ​ക്ക് ചൊ​വ്വാ​ഴ്ച​യും വി​ഴി​ഞ്ഞ​ത്തു​നി​ന്ന് വ​ള്ള​മി​റ​ക്കാം.​പ​ക്ഷെ ഈ ​പ​റ​യു​ന്ന എ​ല്ലാ​യി​ട​വും ശ​ക്ത​മാ​യ രോ​ഗ​വ്യാ​പ​ന​മു​ള്ള സ്ഥ​ല​ങ്ങ​ളാ​ണെ​ന്ന​താ​ണ് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്.​
പൂ​ന്തു​റ, പു​ല്ലു​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലും കാ​ര്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.​പു​ല്ലു​വി​ള​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​നും പോ​ലീ​സി​നും നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഇ​തു​വ​രെ​യും​പ​രി​ശോ​ധ​ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​ന് മു​ൻ​പ് അ​ൻ​പ​തി​ന് താ​ഴെ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ൽ 25 പേ​ർ വ​രെ രോ​ഗി​ക​ളാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.​കൂ​ടാ​തെ രോ​ഗ​വ്യാ​പ​നം കൂ​ടി​യ അ​ടി​മ​ല ത്തു​റ, പൂ​വാ​ർ ,വി​ഴി​ഞ്ഞം എ​ന്നി​വി​ട​ങ്ങ​ളി​ലും ര​ണ്ട് ദി​വ​സ​മാ​യി കാ​ര്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ന്നി​ല്ല. ഇ​ന്ന​ലെ കോ​വ​ളം മു​ത​ൽ പൂ​വാ​ർ വ​രെ​യു​ള്ള തീ​ര​ങ്ങ​ളി​ൽ ആ​കെ ന​ട​ന്ന​ത് പു​ല്ലു​വി​ള​ക്ക് സ​മീ​പം പു​തി​യ തു​റ​യി​ലാ​യി​രു​ന്നു.ഇ​വി​ടെ43 പേ​രി​ൽ ഏ​ഴ് പേ​ർ​ക്ക് രോ​ഗം സ്ഥി​രി​ക​രി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന​മ​റ്റ് ക്യാ​മ്പു​ക​ൾ എ​ല്ലാം തീ​ര​ദേ​ശ​ത്ത് നി​ന്ന് മാ​റി​യാ​യി​രു​ന്നു.​പ​രി​ശോ​ധ​ന​ക്ക് ആ​ൾ​ക്കാ​ർ വ​രാ​തെ​യു​ള്ള നി​സ​ഹ​ക​ര​ണ​വും അ​ധി​കൃ​ത​ർ​ക്ക് നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യും ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പി​ന്തി​രി​യേ​ണ്ടി​വ​ന്ന​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​തു കാ​ര​ണം​വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തു​ന്ന​വ​ർ രോ​ഗ​ബാ​ധ ക​രാ​ണോ ഇ​ല്ല​യോ എ​ന്ന് ക​ണ്ടെ​ത്താ​നും മാ​ർ​ഗ​മി​ല്ല .ഇ​തി​നി​ട​യി​ലാ​ണ് കൂ​ടു​ത​ൽ ഇ​ള​വു​ക​ളു​മാ​യി മീ​ൻ പി​ടി​ത്ത​ത്തി​നാ​യി ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ഉ​ണ​രു​ന്ന​ത്. തു​റ​മു​ഖ​ത്ത് മീ​ൻ വി​ല്പ​ന​ക്ക് അ​നു​വാ​ദ​മി​ല്ല. പ​ക​രം ക​ണ്ടെ​യ്ന​റു​ക​ളി​ൽ ക​യ​റ്റി നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത മേ​ഖ​ല​യി​ലെ സ്റ്റോ​ളു​ക​ളി​ലും ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ്
നി​ബ​ന്ധ​ന.മീ​ൻ കൊ​ണ്ടു പോ​കു​ന്ന​തും വി​ൽ​ക്കു​ന്ന​തും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ള്ള​വ​രാ​കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് മ​റ്റൊ​രു​നി​ബ​ന്ധ​നവി​ഴി​ഞ്ഞ​ത്തി​ന് തൊ​ട്ട​ടു​ത്ത സ്ഥ​ല​ങ്ങ​ൾ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കി​ട​ക്കു​ന്ന​തും നി​യ​മ ലം​ഘ​ക​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​ണ്. ​മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ പ്ര​മാ​ണി​ച്ച് മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ കൂ​ട്ട​മാ​യ വ​ര​വാ​ണ് വി​ഴി​ഞ്ഞ​ത്തി​ന് വി​ന​യാ​യ​ത്.​
വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ​ക്കൊ​ടു​വി​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന മീ​ൻ പി​ടി​ത്തം പ​ഴ​യ​പ​ടി​യി​ൽ തു​ട​രു​ന്ന​തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​മ​ർ​ഷ​വു​മു​ണ്ട്.