പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ 59 ത​ട​വു​കാ​ര്‍​ക്ക് കോ​വി​ഡ്
Wednesday, August 12, 2020 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ 59 ത​ട​വു​കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 99 പേ​രെ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് 59 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​യി​ലി​ലെ മു​ഴു​വ​ന്‍ ത​ട​വു​കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ജ​യി​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ലി​ലെ ഒ​രു ത​ട​വു​കാ​ര​ന്‍ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്ത​പ്പോ​ള്‍ ഇ​യാ​ള്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​കി​ര​ച്ചു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള ബ്ലോ​ക്കി​ലെ മു​ഴു​വ​ന്‍ ത​ട​വു​കാ​ര്‍​ക്കും ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള 59 പേ​ര്‍​ക്കും രോ​ഗ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ല.
ഇ​തേ​തു​ട​ര്‍​ന്ന് ജ​യി​ലി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​വ​രെ പ്ര​ത്യേ​ക​മാ​യി പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​യി​ലി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ല്‍ ത​ന്നെ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. എ​ല്ലാ​വ​ര്‍​ക്കും ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്നും ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.