ജി​ല്ല​യി​ല്‍ 266 പേ​ര്‍​ക്ക് കോ​വി​ഡ്
Wednesday, August 12, 2020 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 266 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 255 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​ന്പ​ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ഞ്ച് പോ​ലീ​സു​കാ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ഇ​തി​നു പു​റ​മെ മ​രി​യ​പു​രം സ്വ​ദേ​ശി ക​ന​ക​രാ​ജ് (50) ന്‍റെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​കി​രി​ച്ചു. 180 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ നി​ല​വി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3109 ആ​യി.
വ​ട്ടി​യൂ​ര്‍​ക്കാ​വ്, ശ്രീ​കാ​ര്യം, ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം, എ​സ്എ​പി ക്യാ​മ്പ്, തി​രു​വ​ന​ന്ത​പു​രം സി​റ്റി എ​ആ​ര്‍ ക്യാ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്.
ലാ​ര്‍​ജ് ക്ല​സ്റ്റ​റാ​യ അ​ഞ്ചു​തെ​ങ്ങി​ല്‍ 14 പേ​ര്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​തെ​ങ്ങ് മാ​മ്പ​ള്ളി മേ​ഖ​ല​യി​ലാ​ണ് ഇ​ന്ന​ലെ 34 പേ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് 34 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പൂ​വ​ച്ച​ലി​ല്‍ ഇ​ന്ന​ലെ എ​ട്ടു പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
പാ​ലോ​ട് ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ന​ട​ത്തി ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 11 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സി​ആ​ര്‍​പി​എ​ഫ് പ​ള്ളി​പ്പു​റം ക്യാ​മ്പി​ല്‍ ആ​റു പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു പേ​രെ ക്യാ​മ്പി​ലെ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ പ​ട്ടം, വ​ട്ടി​യൂ​ര്‍​ക്കാ​വ്, പൂ​ജ​പ്പു​ര, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ഉ​ള്ളൂ​ര്‍, ആ​റ്റു​കാ​ല്‍, പേ​ട്ട, ക​ര​മ​ന എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്ന​ലെ പു​തു​താ​യി രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി.
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി 646 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​പ്പോ​ള്‍ 233 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി.
ഇ​തോ​ടെ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 19,783 ആ​യി. ഇ​തി​ല്‍ 16,205 പേ​ര്‍ വീ​ടു​ക​ളി​ലും 687 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 266 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 330 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ 2,891 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.