മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Wednesday, September 16, 2020 11:02 PM IST
ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ടം, തൃ​പ്പാ​ദ​പു​രം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ചു മു​ങ്ങി​യ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യും എ​റ​ണാ​കു​ളം എ​ട​മ​ന​ക്കാ​ട്, ഞാ​റ​ക്ക​ൽ, ചാ​ത്ത​ൻ​ത​റ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കൈ​ലാ​സ​ൻ (51), എ​റ​ണാ​കു​ളം, എ​ട​മ​ന​ക്കാ​ട്, ക​ട്ടി​ങ്ങ​ൽ പോ​ണ​ത്ത് വീ​ട്ടി​ൽ സു​നി എ​ന്ന ച​ങ്കി​ടി സു​നി (49) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.2019 ജ​നു​വ​രി​യി​ൽ ക​ഴ​ക്കൂ​ട്ടം, തൃ​പ്പാ​ദ​പു​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കീ​ർ​ത്തി നി​വാ​സി​ൽ രാ​ഘ​വ​ന്‍റെ വീ​ട്ടി​ൽ രാ​ത്രി ക​ത​കു പൊ​ളി​ച്ചു ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ക്കു​ക​ക​യാ​യി​രു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ലെ ഗേ​റ്റ് പൂ​ട്ടി​യി​രി​ക്കു​ന്ന​ത് നോ​ക്കി വെ​ച്ച് രാ​ത്രി ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി​ക​ളാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ എ​റ​ണാ​കു​ള​ത്തു നി​ന്ന് ക​ഴ​ക്കൂ​ട്ടം അ​സി. ക​മ്മീ​ഷ​ണ​ർ ആ​ർ. അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ജെ. ​എ​സ്. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.