കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Wednesday, September 16, 2020 11:31 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രാ​ള്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് എ.​ആ​ര്‍. ഭ​വ​നി​ല്‍ ജ​ഗ​ദ​പ്പ​ന്‍ നാ​യ​ര്‍ (67) ആ​ണ് മ​രി​ച്ച​ത്. മ​റ്റ് ചി​ല അ​സു​ഖ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സം മു​ന്‍​പ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടി കാ​ണു​ക​യു​ണ്ടാ​യി. തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ മ​ര​ണ​മ​ട​യു​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ സം​സ്ക​രി​ച്ചു.