ക​ഴ​ക്കൂ​ട്ടം ദേശീയപാതയിൽ ദുരിത യാ​ത്ര
Friday, September 18, 2020 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന ക​ഴ​ക്കൂ​ട്ടം മു​ത​ൽ കണിയാപുരം വ​രെ​യു​ള്ള റോ​ഡി​ൽ യാ​ത്ര ദു​രി​ത​പൂ​ർ​ണം. റോ​ഡി​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ അ​ടി​ഭാ​ഗം കു​ഴി​യി​ൽ ഇ​ടി​ച്ചു കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​
റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ചും സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​തെ മേ​ൽ​പ്പാ​ല നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ് ) ക​ഴ​ക്കൂ​ട്ടം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
രൂ​ക്ഷ​മാ​യ യാ​ത്രാ ക്ലേ​ശം പ​രി​ഹ​രി​ക്കാ​നും സ​ർ​വീ​സ് റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നു സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ർ​ട്ടി ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗം മ​ഹേ​ശ്വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നീ​ത്, സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ളാ​യ ആ​ന​യ​റ വി. ​ആ​ർ. അ​നി​ൽ​കു​മാ​ർ, അ​നീ​ഷ് പ്രാ​വ​ച​ന്പ​ലം, പാ​ച്ച​ല്ലൂ​ർ ര​ഞ്ജി​ത്ത്, ക​ഴ​ക്കൂ​ട്ടം അ​നു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.