ആ​ര്‍​സി​സി​യു​ടെ വി​ക​സ​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂർത്തിയാക്കും: മു​ഖ്യ​മ​ന്ത്രി
Saturday, September 19, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​സി​സി​യു​ടെ വി​ക​സ​നം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.
പ്ര​തി​വ​ര്‍​ഷം വ​ര്‍​ധി​ച്ചു​വ​രു​ന്ന കാ​ന്‍​സ​ര്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ആ​ര്‍​സി​സി​യു​ടെ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട് എ​ന്ന തി​രി​ച്ച​റി​വ് സ​ര്‍​ക്കാ​രി​നു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 187 കോ​ടി ചെ​ല​വി​ല്‍ പു​തി​യ 14നി​ല കെ​ട്ടി​ടം നി​ര്‍​മ്മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 2021ല്‍ ​ത​ന്നെ പൂ​ര്‍​ത്തീ​ക​രി​ക്കും​വി​ധം ദ്രു​ത​ഗ​തി​യി​ലാ​ണ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നും ആ​ര്‍​സി​സി​യു​ടെ അ​ടു​ത്ത ഘ​ട്ട വി​ക​സ​നം മു​ന്നി​ല്‍​ക​ണ്ട് പു​ല​യ​നാ​ര്‍ കോ​ട്ട​യി​ല്‍ 11.69 ഏ​ക്ക​ര്‍ ഭൂ​മി​യും സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ല്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ സ​ജീ​ക​രി​ച്ച അ​ത്യാ​ധു​നി​ക കാ​ഷ്വാ​ലി​റ്റി സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒാ​ൺ ലൈ​നാ​യി നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.​കാ​ന്‍​സ​ര്‍ ചി​കി​ത്സാ രം​ഗ​ത്തെ ഒ​രു ച​രി​ത്ര സ്ഥാ​പ​ന​മാ​ണ് ആ​ര്‍​സി​സി​യെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ യോ​ഗ​ത്തി​ൽ​ആ​ര്‍​സി​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​രേ​ഖ എ. ​നാ​യ​ര്‍, ന​ഗ​ര​സ​ഭ മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍ എ​സ്.​എ​സ്. സി​ന്ധു,ആ​ര്‍​സി​സി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​എ. സ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.