മ​ല​യി​ൻ​കീ​ഴ് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ​ അ​ന്ത​ർദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക്
Monday, September 21, 2020 12:00 AM IST
കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴ് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ന്ത​ർ ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 24 ന് ​രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ക്കം.

8.5 കോ​ടി രൂ​പ അ​ട​ങ്ക​ൽ തു​ക പ്ര​തീ​ക്ഷി​ച്ച് 2018 ഒ​ക്ടോ​ബ​ർ 26 ന് ​ആ​രം​ഭി​ച്ച മ​ന്ദി​ര​ത്തി​ന് ഇ​തു​വ​രെ എ​ട്ടു കോ​ടി രൂ​പ ചെ​ല​വാ​ക്കി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഹ്യുമാ​നി​റ്റീസ് ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ്കൂ​ൾ പി​ടി​എ മ​ന്ത്രി​ക്കും എം​എ​ൽ​എ​യ്ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. പു​തി​യ മ​ന്ദി​രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തോ​ടെ പു​തി​യ ബാ​ച്ചു​ക​ൾ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ.