എ​യ​റോ​ബി​ക് ബി​ൻ ന​വീ​ക​ര​ണം ആരംഭിച്ചു
Monday, September 21, 2020 12:01 AM IST
പോരൂർക്കട: ന​ഗ​ര​സ​ഭ പേ​രൂ​ർ​ക്ക​ട മാ​ർ​ക്ക​റ്റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള എ​യ​റോ​ബി​ക് ബി​ൻ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​

പേ​രൂ​ർ​ക്ക​ട മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 40 എ​യ​റോ​ബി​ക് ബി​ന്നു​ക​ളു​ടെ ന​വീ​ക​ര​ണ​മാ​ണ് ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന​ത്. 40 ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് എ​യ​റോ​ബി​ക് ബി​ന്നു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ അ​ഡ്വ.​രാ​ഖി ര​വി​കു​മാ​ർ,ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ​സ്.​പു​ഷ്പ​ല​ത, പാ​ള​യം രാ​ജ​ൻ,ഐ.​പി. ബി​നു,സി.​സു​ദ​ർ​ശ​ന​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​എ​സ്. അ​നി​ൽ കു​മാ​ർ,വാ​ർ​ഡ് ക​ൺ​വീ​ന​ർ എ.​ജി. ശ​ശി​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.