കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, September 21, 2020 11:07 PM IST
വെ​മ്പാ​യം: ആ​ര്യ​നാ​ട് ബ്ലോ​ക്കു കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു.​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ആ​ര്യ​നാ​ട് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ത​രാ​യ പി.​എ​സ്. പ്ര​ശാ​ന്ത്, ബി.​ആ​ർ.​എം. ഷ​ബീ​ർ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി ചു​മ​ത​ല​യേ​റ്റ ആ​നാ​ട് ജ​യ​ൻ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. വി​തു​ര ശ​ശി, സി.​എ​സ്. വി​ദ്യാ​സാ​ഗ​ർ, ജ​യ​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സി.​വി. ബാ​ല​ച​ന്ദ്ര​ൻ
സ്മാ​ര​ക സ​മി​തി
പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക​സം​ഘം നേ​താ​വ് സി.​വി. ബാ​ല​ച​ന്ദ്ര​ന്‍റെ പേ​രി​ലു​ള്ള സ്മാ​ര​ക സ​മി​തി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മാ​ട​ൻ​ന​ട ജം​ഗ്ഷ​നി​ൽ സ്മാ​ര​ക സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സി​പി​എം നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു. സ്മാ​ര​ക സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നംമു​ൻ എം​എ​ൽ​എ ജെ. ​അ​രു​ന്ധ​തി നി​ർ​വ​ഹി​ച്ചു.വി. ​നാ​രാ​യ​ണ​ൻ നാ​യ​ർ , എ. ​നൗ​ഷാ​ദ് ,എം. ​മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.