വി​ശു​ദ്ധ​കു​രി​ശി​ന്‍റെ മ​ഹ​ത്വീ​ക​ര​ണ തി​രു​നാ​ൾ നടത്തി
Monday, September 21, 2020 11:07 PM IST
വെ​ള്ള​റ​ട : തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല​യി​ൽ വി​ശു​ദ്ധ​കു​രി​ശി​ന്‍റെ മ​ഹ​ത്വീ​ക​ര​ണ തി​രു​ന്നാ​ൾ ന​ട​ത്തി.
രാ​വി​ലെ ആ​റു മു​ത​ൽ സം​ഗ​മ​വേ​ദി​യി​ൽ നി​ന്നും കു​രി​ശു​മ​ല നെ​റു​ക​യി​ലേ​യ്ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വി​ശ്വാ​സി​ക​ൾ കു​രി​ശു​മ​ല ക​യ​റി.
രാ​വി​ലെ ഒ​ന്പ​തി​ന് നെ​റു​ക​യി​ൽ ന​ട​ത്തി​യ ദി​വ്യ​ബ​ലി​യ്ക്ക് ഉ​ണ്ട​ൻ​കോ​ട് ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ.​അ​ല​ക്സ് സൈ​മ​ണ്‍ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കു​രി​ശു​മ​ല ഇ​ട​വ​ക വി​കാ​രി ഫാ.​ര​തീ​ഷ് മാ​ർ​ക്കോ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.
തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി, കു​രി​ശി​ന്‍റെ ന​വ​നാ​ൾ, ജ​പ​മാ​ല, നൊ​വേ​ന, ലു​ത്തീ​നി​യ എ​ന്നി​വ​യും ന​ട​ത്തി.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ത്തി​യ സ​മാ​പ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് തെ​ക്ക​ൻ കു​രി​ശു​മ​ല ഡ​യ​റ​ക്ട​ർ മോ​ണ്‍.​ഡോ.​വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​ർ നേ​തൃ​ത്വം ന​ൽ​കി.