ശ്രീനാ​രാ​യ​ണ ഗു​രു​വി​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ൽ സി​പി​ഐ​യ്ക്കു പ്ര​തി​ഷേ​ധം
Monday, September 21, 2020 11:07 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം : ശ്രീ ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ പ്ര​തി​മ തി​രു​വ​ന​ന്ത​പു​ര​ത്തു അ​നാ​ച്ഛാ​ദ​നം ചെ​യ്ത ച​ട​ങ്ങി​ൽ പാ​ർ​ട്ടി മ​ന്ത്രി​മാ​രേ​യോ മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളെ​യോ ക്ഷ​ണി​ക്കാ​ത്ത​തി​ൽ സി​പി​ഐ നേ​തൃ​ത്വ​ത്തി​നു പ്ര​തി​ഷേ​ധം. ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി​യെ​പ്പോ​ലും ച​ട​ങ്ങി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​രു​ന്നി​ല്ല.
പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒൗ​ദ്യോ​ഗി​ക നോ​ട്ടീ​സി​ലും സി​പി​ഐ​യെ പ്ര​തി​നി​ധി​ക​ളു​ടെ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ൽ സി​പി​ഐ ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന പ​തി​വു​ശീ​ലം ഇ​വി​ടെ​യും ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നു സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ.​അ​നി​ൽ പ​റ​ഞ്ഞു. ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി, മു​ൻ മ​ന്ത്രി​യും സി​പി ഐ ​നേ​താ​വാ​യ സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ ഉ​ൾ​പ്പ​ടെ​യു​ള്ള സി​പി​ഐ ജ​ന​പ്ര​തി​നി​ധി​ക​ളെ ബോ​ധ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യ​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ജി.​ആ​ർ.​അ​നി​ൽ പ​റ​ഞ്ഞു.​ഞാ​യ​റാ​ഴ്ച രാ​ത്രി ത​ന്നെ വി​ഷ​യം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തോ​ടു സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യോ​ട് ഇ​ക്കാ​ര്യ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഗു​രു ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ആ​ശ​യ​ങ്ങ​ൾ ആ​ധു​നി​ക കേ​ര​ള​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​നു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ പ്ര​സ്ഥാ​ന​മാ​ണു സി​പി​ഐ.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ എ​മ​ർ​ജ​ൻ​സി മ​ന്ദി​ര​ത്തി​ന്‍റെ​യും ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ലും ജി​ല്ല​യി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ണ്ടാ​യി​ട്ടും സി​പി​ഐ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​തെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
ഏ​ക​പ​ക്ഷീ​യ​മാ​യ ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യി​ൽ ഗു​ണ​ക​ര​മ​ല്ലെ​ന്നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ.​അ​നി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലും പ്രോ​ട്ടോകോ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​മാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റെ ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​രു​ന്നൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.